ഞെട്ടിക്കുന്ന അപകടം; തൃശൂരിൽ ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്നും ഗര്‍ഭിണിയായ വിദ്യാര്‍ഥിനി തെറിച്ചുവീണു

Bus Accident Student Fell From Bus Little Flower College Student News തൃശൂര്‍: ( www. ) തൃശൂര്‍ ചാവക്കാട് ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്നും ഗര്‍ഭിണിയായ വിദ്യാര്‍ഥിനി തെറിച്ചുവീണു. ഇന്ന് രാവിലെയാണ് സംഭവം. ചാവക്കാട് തെക്കഞ്ചേരി സ്വദേശിനി…

തൃശൂര്‍: തൃശൂര്‍ ചാവക്കാട് ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്നും ഗര്‍ഭിണിയായ വിദ്യാര്‍ഥിനി തെറിച്ചുവീണു. ഇന്ന് രാവിലെയാണ് സംഭവം. ചാവക്കാട് തെക്കഞ്ചേരി സ്വദേശിനി ഫാത്തിമയ്ക്കാണ് അപകടം സംഭവിച്ചത്.

ചാവക്കാട് ബസ്റ്റാന്‍ഡില്‍ നിന്ന് കുന്നംകുളത്തേക്ക് സര്‍വീസ് നടത്തുന്ന പാലയൂര്‍ ബസിലായിരുന്നു യുവതി യാത്ര ചെയ്തത്. അമിത വേഗതയിൽ ബസ് വളവ് തിരിഞ്ഞതാണ് അപകടത്തിന് കാരണമായത്.

തെക്കേ ബൈപ്പാസ് റോഡിലെ ആദ്യ വളവ് തിരിയുന്നതിനിടെ ബസിൻ്റെ പുറകിലെ വാതിലിലൂടെ ഫാത്തിമ പുറത്തേക്ക് തെറിച്ചുവീഴുകയായിരുന്നു. ബസിന്റെ പുറകുവശത്തേ ഡോറ് അടച്ചിരുന്നില്ല.

മമ്മിയൂർ ലിറ്റിൽ ഫ്‌ളവർ കോളേജിലെ വിദ്യാർഥിയായ ഫാത്തിമ മൂന്ന് മാസം ​ഗർഭിണിയായിരുന്നു. അപകടത്തിനുശേഷം യുവതിയെ വിദ​ഗ്ധ പരിശോധനകൾക്ക് വിധേയമാക്കി. ആരോഗ്യനിലയിൽ പ്രശ്നമില്ലെന്നാണ് വിവരം.

Comments (0)