ഗണേശ വിഗ്രഹ നിമജ്ജനത്തിനിടെ അപകടം: തെലങ്കാനയിൽ ആറ് അനാഥാലയ അന്തേവാസികൾ മുങ്ങിമരിച്ചു; വാർഡൻ അറസ്റ്റിൽ

​ഹൈദരാബാദ്: ഗണേശ ചതുർത്ഥിയോട് അനുബന്ധിച്ച് നടന്ന വിഗ്രഹ നിമജ്ജനത്തിനിടെ കുളത്തിൽ വീണ് ആറ് കുട്ടികൾ മുങ്ങിമരിച്ചു. ശിരീഷ അനാഥാലയത്തിലെ അന്തേവാസികളായ കുട്ടികളാണ് അപകടത്തിൽപ്പെട്ടത്. തെലങ്കാനയിലെ സംഗറെഡ്ഡി ജില്ലയിൽ ബുധനാഴ്ച…


​ഹൈദരാബാദ്: ഗണേശ ചതുർത്ഥിയോട് അനുബന്ധിച്ച് നടന്ന വിഗ്രഹ നിമജ്ജനത്തിനിടെ കുളത്തിൽ വീണ് ആറ് കുട്ടികൾ മുങ്ങിമരിച്ചു. ശിരീഷ അനാഥാലയത്തിലെ അന്തേവാസികളായ കുട്ടികളാണ് അപകടത്തിൽപ്പെട്ടത്. തെലങ്കാനയിലെ സംഗറെഡ്ഡി ജില്ലയിൽ ബുധനാഴ്ച രാത്രിയോടെയായിരുന്നു ദാരുണമായ സംഭവം.

​അനാഥാലയത്തിൽ നിന്ന് മൂന്ന് കിലോമീറ്റർ അകലെയുള്ള കുളത്തിലേക്ക് എട്ടംഗ സംഘമാണ് വിഗ്രഹം ഒഴുക്കാനായി പോയത്. കുട്ടികൾ വെള്ളത്തിൽ താഴുന്നത് കണ്ട് സമീപത്തുണ്ടായിരുന്ന നാട്ടുകാരും തൊഴിലാളികളും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും രണ്ടുപേരെ മാത്രമാണ് ജീവനോടെ രക്ഷപ്പെടുത്താനായത്.

​മൂന്ന് അടിയിൽ കൂടുതൽ ഉയരമുള്ള വിഗ്രഹങ്ങൾ നിമജ്ജനം ചെയ്യുമ്പോൾ പോലീസിനെ അറിയിക്കണമെന്ന കർശന നിർദ്ദേശം നിലവിലുണ്ടായിരുന്നു. എന്നാൽ പോലീസിന്റെ മുൻകൂർ അനുമതി വാങ്ങാതെയാണ് ഇവർ വിഗ്രഹ നിമജ്ജനത്തിന് പോയതെന്ന് അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ കേസെടുത്ത പോലീസ് ശിരീഷ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റിലെ വാർഡനെ അറസ്റ്റ് ചെയ്തു.

Comments (0)