പടിഞ്ഞാറത്തറയിൽ ഫർണിച്ചർ നിർമ്മാണ യൂണിറ്റിന് തീപിടിച്ച് ലക്ഷങ്ങളുടെ നഷ്ടം,
പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ മുണ്ടക്കുറ്റിയിൽ പ്രവർത്തിക്കുന്ന ഫർണിച്ചർ നിർമ്മാണ യൂണിറ്റിന് ഇന്ന് പുലർച്ചെ വൻ തീപിടുത്തം. മുണ്ടക്കുറ്റി സ്വദേശി സനീഷിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലാണ് പുലർച്ചെ നാല് മണിയോടെ തീപിടുത്തമുണ്ടായത്.…
പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ മുണ്ടക്കുറ്റിയിൽ പ്രവർത്തിക്കുന്ന ഫർണിച്ചർ നിർമ്മാണ യൂണിറ്റിന് ഇന്ന് പുലർച്ചെ വൻ തീപിടുത്തം. മുണ്ടക്കുറ്റി സ്വദേശി സനീഷിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലാണ് പുലർച്ചെ നാല് മണിയോടെ തീപിടുത്തമുണ്ടായത്. നിർമ്മാണത്തിലിരുന്ന നിരവധി ഫർണിച്ചറുകളും വിലപിടിപ്പുള്ള തടി ഉരുപ്പടികളും മെഷിനറികളും പൂർണ്ണമായും കത്തിനശിച്ചു.
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് മാനന്തവാടിയിൽ നിന്നും ഫയർഫോഴ്സിന്റെ രണ്ട് യൂണിറ്റുകൾ ഉടൻ തന്നെ സ്ഥലത്തെത്തി. ഏകദേശം മൂന്ന് മണിക്കൂറോളം നീണ്ട കഠിന പരിശ്രമത്തിനൊടുവിലാണ് അഗ്നിരക്ഷാ സേനയ്ക്ക് തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കാൻ സാധിച്ചത്.
Comments (0)