'മുതലാളി മാത്രമാണോ ഫ്രോഡ്? മരംമുറി കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനോട് പകപോക്കൽ'; റിപ്പോർട്ടർ ചാനലിനെതിരെ പോസ്റ്റുമായി പി.കെ ഫിറോസ് എംഎല്‍എ
Firoze Augustine TV Case Jifri Custody Death കോഴിക്കോട്: ( ) റിപ്പോര്‍ട്ടര്‍ ടിവി എംഡി ആന്റോ അഗസ്റ്റിനെതിരായ കേസുകളുടെ പശ്ചാത്തലത്തില്‍ ഫേസ്ബുക് പോസ്റ്റുമായി പി.കെ ഫിറോസ് എംഎല്‍എ. താനൂര്‍ പൊലീസ് സ്റ്റേഷനില്‍ താമിര്‍ ജിഫ്രി എന്ന…
Firoze Augustine TV Case Jifri Custody Death
കോഴിക്കോട്: ( ) റിപ്പോര്‍ട്ടര്‍ ടിവി എംഡി ആന്റോ അഗസ്റ്റിനെതിരായ കേസുകളുടെ പശ്ചാത്തലത്തില്‍ ഫേസ്ബുക് പോസ്റ്റുമായി പി.കെ ഫിറോസ് എംഎല്‍എ. താനൂര്‍ പൊലീസ് സ്റ്റേഷനില്‍ താമിര്‍ ജിഫ്രി എന്ന ചെറുപ്പക്കാരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ റിപ്പോര്‍ട്ടര്‍ ടിവി മറ്റൊരു ഉദ്ദേശ്യത്തോടെയാണ് വിഷയത്തെ സമീപിച്ചതെന്ന് പി.കെ ഫിറോസ് പറയുന്നു.
റിപ്പോര്‍ട്ടര്‍ ടിവിയിലെ വാര്‍ത്തയുടെ കുന്തമുന അന്ന് ഡിവൈഎസ്പിയായിരുന്ന ബെന്നിക്കെതിരായിരുന്നു. മരം മുറി കേസില്‍ റിപ്പോര്‍ട്ടര്‍ ടിവിയുടെ മുതലാളി ആന്റോ അഗസ്റ്റിനും സഹോദരന്‍മാര്‍ക്കുമെതിരെ കേസ് അന്വേഷിച്ച് കുറ്റപത്രം തയ്യാറാക്കിയത് ബെന്നിയാണ്. താമിര്‍ ജിഫ്രിയുടെ മരണമോ കസ്റ്റഡി കൊലപാതകമോ ഒന്നുമായിരുന്നില്ല റിപ്പോര്‍ട്ടറിന്റെ പ്രശ്നം. മരം മുറി കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥനോടുള്ള വിരോധം മാത്രമായിരുന്നു -എംഎല്‍എ പറയുന്നു.
'റിപ്പോര്‍ട്ടറിലെ ജോലിക്കാരെല്ലാം ഹരിശ്ചന്ദ്രന്‍മാരാണെന്ന ഒരു നരേഷന്‍ നടക്കുന്നുണ്ട്. അങ്ങിനെ ആണോ അല്ലേ എന്ന കാര്യത്തില്‍ എനിക്ക് തീര്‍ച്ചയില്ല. എന്നാല്‍ എനിക്കറിയാവുന്ന ഒരു കാര്യം ഞാന്‍ പറയാം' എന്ന മുഖവുരയോടെയാണ് പി.കെ ഫിറോസ് എംഎല്‍എയുടെ പോസ്റ്റ്.
പോസ്റ്റ് പൂര്‍ണരൂപം...
ഫ്രോഡായ മാധ്യമ മുതലാളി മാത്രമാണ് കുഴപ്പക്കാരനെന്നും അതിലെ ജോലിക്കാരെല്ലാം ഹരിശ്ചന്ദ്രൻമാരുമാണെന്ന ഒരു നരേഷൻ നടക്കുന്നുണ്ട്. അങ്ങിനെ ആണോ അല്ലേ എന്ന കാര്യത്തിൽ എനിക്ക് തീർച്ചയില്ലാത്തത് കൊണ്ട് ഞാൻ അഭിപ്രായം പറയുന്നില്ല. എന്നാൽ എനിക്കറിയാവുന്ന ഒരു കാര്യം ഞാൻ പറയാം.
താനൂർ പോലീസ് സ്‌റ്റേഷനിലെ കസ്റ്റഡിയിൽ വെച്ച് താമിർ ജിഫ്രി എന്നൊരു ചെറുപ്പക്കാരൻ കൊല്ലപ്പെട്ടിരുന്നു. ഞങ്ങളൊക്കെ അന്ന് പോലീസിനെതിരെ അതിശക്തമായ സമരം സംഘടിപ്പിച്ചവരാണ്. ഡാൻസാഫിലെ അംഗങ്ങൾക്കെതിരെയും പോലീസ് ഉദ്യോഗസ്ഥർക്കെതിരെയുമെല്ലാം ഞങ്ങൾ സംസാരിച്ചു. എല്ലാ മാധ്യമങ്ങളും സമരവും കസ്റ്റഡി മരണവുമെല്ലാം വാർത്തയുമാക്കി.
എന്നാൽ റിപ്പോർട്ടർ ടി വി മാത്രം വിഷയത്തെ മറ്റാരു രീതിയിലാണ് അവതരിപ്പിച്ചത്. അവരുടെ വാർത്തയുടെ കുന്തമുന അന്ന് ഡി.വൈ.എസ്.പിയായിരുന്ന ബെന്നിക്കെതിരായിരുന്നു. റിപ്പോർട്ടർ ടിവിയിലെ റിപ്പോർട്ടർമാർ ബെന്നിക്കെതിരെ മത്‌സരിച്ച് വർത്ത കൊടുത്തു. പ്രതിഷേധത്തിൽ പ്രസംഗിക്കാൻ വരുന്നവരോടെല്ലാം ബെന്നിക്കെതിരെ പ്രസംഗിക്കാൻ പ്രോത്സാഹനം നൽകി.
ആദ്യമൊന്നും റിപ്പോർട്ടർ ടി.വിയുടെ താൽപര്യം മനസ്സിലായില്ല. പിന്നീടാണ് ഈ പോലീസുദ്യോഗസ്ഥനോട് റിപ്പോർട്ടർ ടി.വിക്കുള്ള വിരോധം മനസ്സിലാക്കാനായത്. മരം മുറി കേസിൽ റിപ്പോർട്ടർ ടിവിയുടെ മുതലാളി ആൻ്റോ അഗസ്റ്റിനും സഹോദരൻമാർക്കുമെതിരെ കേസ് അന്വേഷിച്ച് കുറ്റപത്രം തയ്യാറാക്കിയത് ബെന്നിയാണ്. താമിർ ജിഫ്രിയുടെ മരണമോ കസ്റ്റഡി കൊലപാതകമോ ഒന്നുമായിരുന്നില്ല റിപ്പോർട്ടറിൻ്റെ പ്രശ്‌നം. മരം മുറി കേസിൽ കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥനോടുള്ള വിരോധം മാത്രമായിരുന്നു.
മെസിയുടെ പേരിൽ നടത്തിയ തട്ടിപ്പുമായി ബന്ധപ്പെട്ട് റിപ്പോർട്ടർ ചാനലിൽ നടത്തിയ റെയ്ഡിൽ താമിർ ജിഫ്രിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട മെമ്മറി കാർഡുകൾ കിട്ടിയെന്ന വാർത്ത കൂടി ചേർത്ത് വായിക്കുമ്പോൾ മാധ്യമ പ്രവർത്തകരുടെ നിഷ്കളങ്ക അന്വേഷണാത്മക പത്രപ്രവർത്തനമായിരുന്നില്ല ഇതിൻ്റെയെല്ലാം പിന്നിലെ താൽപ്പര്യം എന്ന് വ്യക്തമാകും.
English Summary:
Muslim Youth League state general secretary P.K. Firoze lashed out at Reporter TV MD Anto Augustine and the channel's journalism ethics in a Facebook post. Firoze alleged that during the Tanur custody death of Tamir Jifri, Reporter TV targeted DySP Benny not out of concern for the victim, but because Benny had previously investigated and charge-sheeted Anto Augustine in the Muttil tree felling case.
Firoze Augustine TV Case Jifri Custody Death
Comments (0)