കോഴിക്കോട് കമ്മത്ത് ലെയ്ൻ സ്വർണക്കവർച്ച: പ്രധാന പ്രതി മലപ്പുറത്തുനിന്ന് പിടിയിൽ

കോഴിക്കോട്: പാളയം കമ്മത്ത് ലെയ്നിലെ വിവിധ ജ്വല്ലറികളിൽ നിന്ന് കോടികൾ വിലമതിക്കുന്ന സ്വർണാഭരണങ്ങളുമായി കടന്നുകളഞ്ഞ കേസിലെ പ്രധാന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. നാഷനൽ ജ്വല്ലറി ഉടമകളിലൊരാളായ സഫർനാസാണ് മലപ്പുറത്തുനിന്ന് പിടിയിലായത്.പത്തോളം…

കോഴിക്കോട്: പാളയം കമ്മത്ത് ലെയ്നിലെ വിവിധ ജ്വല്ലറികളിൽ നിന്ന് കോടികൾ വിലമതിക്കുന്ന സ്വർണാഭരണങ്ങളുമായി കടന്നുകളഞ്ഞ കേസിലെ പ്രധാന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. നാഷനൽ ജ്വല്ലറി ഉടമകളിലൊരാളായ സഫർനാസാണ് മലപ്പുറത്തുനിന്ന് പിടിയിലായത്.

പത്തോളം പ്രമുഖ ജ്വല്ലറികളിൽ നിന്നായി ഏകദേശം 1.39 കോടി രൂപ മൂല്യമുള്ള 948 ഗ്രാം സ്വർണാഭരണങ്ങളാണ് ഇയാൾ തട്ടിയെടുത്തത്. ഉപഭോക്താക്കൾക്ക് മോഡൽ കാണിക്കാനെന്ന വ്യാജേന ആഭരണങ്ങൾ വാങ്ങി മുങ്ങുകയായിരുന്നു.

സംഭവത്തിൽ തട്ടിപ്പിന് ഒത്താശ ചെയ്ത പ്രതിയുടെ സഹോദരനെ കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയിരുന്നു. തനിക്കെതിരെ അന്വേഷണം ശക്തമായതോടെ പ്രതി മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചിരുന്നു. എന്നാൽ പൊലീസ് രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം നടത്തിയ തിരച്ചിലിൽ മലപ്പുറത്തുനിന്നും ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Comments (0)