സീനിയർ പവർ കാണിച്ച് ക്രൂരത; കാസർകോട് സ്കൂളിൽ റാഗിങ്? പ്ലസ് ടു വിദ്യാർഥികളുടെ ആക്രമണത്തിൽ പ്ലസ് വൺ വിദ്യാർഥികൾക്ക് ഗുരുതര പരിക്ക്
Case Higher Secondary School Police കാസർകോട്: ( ) കാസർകോട് ബേക്കൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർഥികൾക്ക് നേരെ പ്ലസ് ടു വിദ്യാർഥികളുടെ റാഗിങ്ങെന്ന് പരാതി. മുതിർന്ന വിദ്യാർഥികളുടെ ആക്രമണത്തിൽ രണ്ട് പ്ലസ് വൺ…
Case Higher Secondary School Police
കാസർകോട്: ( ) കാസർകോട് ബേക്കൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർഥികൾക്ക് നേരെ പ്ലസ് ടു വിദ്യാർഥികളുടെ റാഗിങ്ങെന്ന് പരാതി. മുതിർന്ന വിദ്യാർഥികളുടെ ആക്രമണത്തിൽ രണ്ട് പ്ലസ് വൺ വിദ്യാർഥികൾക്ക് ഗുരുതരമായി പരിക്കേറ്റു. മണിമുണ്ട സ്വദേശി മുഹമ്മദ് സിനാൻ, ഇയാളുടെ സഹപാഠിയായ അഹമ്മദ് ഷമീൽ എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്.
സ്കൂൾ പരിസരത്തുവെച്ച് പ്ലസ് ടു വിദ്യാർഥികൾ സംഘടിച്ചെത്തി ഇവരെ വളഞ്ഞിട്ട് മർദ്ദിക്കുകയായിരുന്നു എന്ന് പറയുന്നു. മർദ്ദനത്തിൽ സിനാനിന്റെ കാലിനും അഹമ്മദ് ഷമീലിന്റെ മുഖത്തുമാണ് ഗുരുതരമായി പരുക്കേറ്റിട്ടുള്ളത്. പരിക്കേറ്റ വിദ്യാർഥികളെ ഉടൻ തന്നെ മംഗൽപാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം കൂടുതൽ ചികിത്സയ്ക്കായി കുമ്പള സഹകരണ ആശുപത്രിയിലേക്ക് മാറ്റി.
ദിവസങ്ങൾക്ക് മുൻപും ഇതേ സ്കൂളിൽ പ്ലസ് വൺ വിദ്യാർഥികൾക്ക് നേരെ സമാനമായ രീതിയിൽ അതിക്രമങ്ങൾ നടന്നിരുന്നതായി വിദ്യാർഥികളുടെ കുടുംബങ്ങൾ ആരോപിച്ചു. തുടർച്ചയായി ഉണ്ടാകുന്ന ഇത്തരം ആക്രമണങ്ങളിൽ കുറ്റക്കാരായ വിദ്യാർഥികൾക്കെതിരെ സ്കൂൾ അധികാരികളും പോലീസും കർശന നടപടി സ്വീകരിക്കണമെന്നാണ് രക്ഷിതാക്കളുടെ ശക്തമായ ആവശ്യം.
English Summary:
Two Plus One students were severely injured in a ragging incident by seniors at Bekoor Government Higher Secondary School in Kasaragod. The victims, Muhammed Sinan and Ahamed Shameel, were surrounded and beaten by Plus Two students on the school campus. Sinan sustained leg injuries, while Shameel suffered facial injuries. Both were initially treated at Mangalpady Taluk Hospital and later shifted to Kumbla Co-operative Hospital. Parents alleged previous instances of violence and demanded strict action from school authorities and police.
Case Higher Secondary School Police
Comments (0)