പിന്നിൽ ദുരൂഹത? ജോലിസ്ഥലത്തുനിന്ന് കാണാതായി, വാഹനം ഉപേക്ഷിച്ച നിലയിൽ; വനമേഖലയിൽ മധ്യവയസ്കന്റെ മൃതദേഹം കത്തിക്കരിഞ്ഞ് നിലയിൽ

Body Found Forest Death തൃശൂർ: ( തൃശൂരിൽ വനമേഖലയിൽ മധ്യവയസ്കനെ കത്തിക്കരിഞ്ഞ് മരിച്ച നിലയിൽ കണ്ടെത്തി കിള്ളിമംഗലം സ്വദേശി ബാബുവിനെ( 52) യാണ് വടക്കാഞ്ചേരിയിലെ വനത്തിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മുണ്ടൂർ ഭാഗത്ത് റോഡ്…


Body Found Forest Death

തൃശൂർ: ( തൃശൂരിൽ വനമേഖലയിൽ മധ്യവയസ്കനെ കത്തിക്കരിഞ്ഞ് മരിച്ച നിലയിൽ കണ്ടെത്തി കിള്ളിമംഗലം സ്വദേശി ബാബുവിനെ( 52) യാണ് വടക്കാഞ്ചേരിയിലെ വനത്തിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

മുണ്ടൂർ ഭാഗത്ത് റോഡ് പണിയുമായി ബന്ധപ്പെട്ട് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു ബാബു. കഴിഞ്ഞദിവസം ഉച്ചയോടെ ബാബുവിനെ ജോലിസ്ഥലത്തു നിന്നും കാണാതായതിനെ തുടർന്ന് സഹപ്രവർത്തകർ പേരാമംഗലം പൊലീസിൽ പരാതി നൽകിയിരുന്നു.

പൊലീസ് അന്വേഷണത്തിൽ ബാബു ഉപയോഗിച്ചിരുന്ന വാഹനം വട്ടായി മേഖലയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. തുടർന്ന് പൊലീസിന്റെ നേതൃത്വത്തിൽ നാട്ടുകാരും ബന്ധുക്കളും സഹപ്രവർത്തകരും നടത്തിയ പരിശോധനയിലാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

English Summary:

Thrissur: Native of Killimangalam found burnt to death in forest area. 52-year-old Babu was found dead in mysterious circumstances inside forest in Vadakanchery. Babu was working as driver in connection with road work in Mundur area. After Babu went missing from workplace yesterday afternoon, colleagues filed complaint with Peramangalam police.

Body Found Forest Death

Comments (0)