ദുബൈയിൽ ജുമുഅയ്ക്ക് പോയ മലയാളി യുവാവിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
ദുബൈ: വെള്ളിയാഴ്ച ജുമുഅ പ്രാർഥനയ്ക്കായി പള്ളിയിലേക്ക് പുറപ്പെട്ട മലയാളി യുവാവിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് കാഞ്ഞങ്ങാട് നോർത്ത് ചിത്താരി മീത്തൽ സ്വദേശി ടി.വി. ഫിറോസ് (32) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം.…
ദുബൈ: വെള്ളിയാഴ്ച ജുമുഅ പ്രാർഥനയ്ക്കായി പള്ളിയിലേക്ക് പുറപ്പെട്ട മലയാളി യുവാവിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് കാഞ്ഞങ്ങാട് നോർത്ത് ചിത്താരി മീത്തൽ സ്വദേശി ടി.വി. ഫിറോസ് (32) ആണ് മരിച്ചത്.
വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. താമസസ്ഥലത്തുനിന്ന് ഒറ്റയ്ക്ക് കാറോടിച്ച് പള്ളിയിലേക്ക് പുറപ്പെട്ട ഫിറോസിനെ പിന്നീട് കാണാതായതോടെ സുഹൃത്തുക്കളും ബന്ധുക്കളും തെരച്ചിൽ നടത്തുകയായിരുന്നു. ഫോണിൽ ബന്ധപ്പെടാൻ കഴിയാതിരുന്നതോടെ നടത്തിയ അന്വേഷണത്തിൽ സൂപ്പർമാർക്കറ്റിന്റെ പാർക്കിംഗ് ഏരിയയിൽ നിർത്തിയിട്ട കാറിന്റെ ഡ്രൈവിങ് സീറ്റിൽ സ്റ്റിയറിംഗിൽ ചാരി അബോധാവസ്ഥയിൽ കിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ പൊലീസെത്തി കാറിന്റെ ചില്ല് തകർത്ത് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം നിലവിൽ ഉമ്മുൽ ഖുവൈൻ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ദുബൈയിൽ സഹോദരങ്ങൾക്കൊപ്പം സൂപ്പർമാർക്കറ്റ് നടത്തിവരികയായിരുന്നു ഫിറോസ്. രണ്ട് വർഷം മുൻപായിരുന്നു വിവാഹം. പരേതരായ മൊയ്തീൻ ഹാജിയുടെയും മറിയമിന്റെയും മകനാണ്. ഭാര്യ: ഹാദിയ.
Comments (0)