മൂന്നു ദിവസത്തെ ആശ്വാസത്തിന് വിരാമം; സ്വർണവില ഒറ്റക്കുതിപ്പിന് മുകളിലേക്ക്, ഞെട്ടലിൽ ഉപഭോക്താക്കൾ
Price Kerala Gold Price Today Rate Price തിരുവനന്തപുരം: ( സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ് രേഖപ്പെടുത്തി. തുടർച്ചയായ മൂന്ന് ദിവസങ്ങളിലായി താഴേക്ക് കുതിച്ച സ്വർണവിലയാണ് ഒറ്റയടിക്ക് വീണ്ടും മുകളിലെത്തിയിരിക്കുന്നത്. കഴിഞ്ഞ…
Price Kerala Gold Price Today Rate Price
തിരുവനന്തപുരം: ( സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ് രേഖപ്പെടുത്തി. തുടർച്ചയായ മൂന്ന് ദിവസങ്ങളിലായി താഴേക്ക് കുതിച്ച സ്വർണവിലയാണ് ഒറ്റയടിക്ക് വീണ്ടും മുകളിലെത്തിയിരിക്കുന്നത്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി സംസ്ഥാനത്ത് സ്വർണവിലയിൽ വലിയ മാറ്റങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്.
വില കുറഞ്ഞതിനെ തുടർന്ന് സ്വർണം വാങ്ങാൻ ഒരുങ്ങിയവർക്ക് തിരിച്ചടിയാകുന്നതാണ് പുതിയ നിരക്കുകൾ. ഇന്ന് ഒരു പവൻ സ്വർണത്തിന് 1,13,240 രൂപയാണ് വിപണിനിരക്ക് രേഖപ്പെടുത്തിയത്. അതേസമയം, ഗ്രാമിന്റെ വിലയിലും വർധനവുണ്ടായിട്ടുണ്ട്. 14,155 രൂപയാണ് ഇന്ന് കേരളത്തിലെ ഒരു ഗ്രാം സ്വർണത്തിന്റെ വിപണിവില. ഇന്നലെ ഒരു പവൻ സ്വർണത്തിന് 1,12,080 രൂപയായിരുന്നു വില.
അതിൽ നിന്ന് 1,160 രൂപയുടെ വർധനവാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. ഗ്രാമിന് ഇന്നലെ 14,010 രൂപയായിരുന്ന സ്ഥാനത്ത്, 145 രൂപ വർധിച്ചാണ് 14,155 രൂപയായി മാറിയത്. ഈ മാസത്തെ ഇതുവരെയുള്ള ഏറ്റവും ഉയർന്ന സ്വർണനിരക്ക് രേഖപ്പെടുത്തിയത് സെപ്റ്റംബർ ഒന്നിനായിരുന്നു
അന്ന് പവന് 1,15,080 രൂപയും ഗ്രാമിന് 14,385 രൂപയുമായിരുന്നു വില. എന്നാൽ, സെപ്റ്റംബർ രണ്ടിനാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ സ്വർണനിരക്ക് രേഖപ്പെടുത്തിയത്. അന്ന് പവന് 1,11,480 രൂപയും ഗ്രാമിന് 13,935 രൂപയുമായിരുന്നു നിരക്ക്.
English Summary:
Gold price in state increases again. Gold price which had fallen for three days has reached top in single jump. Big changes are happening in gold price in state for last few days. Today's price is setback for those who prepared to buy gold seeing gold price coming down for three days. Today's market rate for one pavan gold is Rs 1,13,240. However, there is not much fluctuation in gram price. Today's market rate for one gram gold in Kerala is Rs 14,155. Yesterday one pavan gold price was Rs 1,12,080. From that, increase of about Rs 1160 is recorded today.
Price Kerala Gold Price Today Rate Price
Comments (0)