സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ്. ഇന്നലത്തെ നിരക്കില്‍ നിന്ന് 1,160 രൂപയുടെ വര്‍ധനവാണ് ഇന്ന് സംഭവിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 1,13,240 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 145 രൂപ കൂടി 14,155 രൂപയായി. ഇന്നലെ…

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ്. ഇന്നലത്തെ നിരക്കില്‍ നിന്ന് 1,160 രൂപയുടെ വര്‍ധനവാണ് ഇന്ന് സംഭവിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 1,13,240 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 145 രൂപ കൂടി 14,155 രൂപയായി.

ഇന്നലെ സ്വര്‍ണം ഒരു ഗ്രാമിന് 14,010 രൂപയിലും പവന് 1,12,080 രൂപയായിരുന്നു വ്യാപാരം നടന്നിരുന്നത്. അന്താരാഷ്ട്ര വിലയില്‍ വരുന്ന മാറ്റങ്ങളാണ് സംസ്ഥാനത്തെ സ്വര്‍ണ വിലയിലും പ്രതിഫലിക്കുന്നത്.അമേരിക്കന്‍ ഡോളറിന്റെ മൂല്യത്തിലുണ്ടായ കുറവും അസംസ്‌കൃത എണ്ണവില താഴ്ന്നതും യുഎസ് ട്രഷറി ബോണ്ട് വരുമാനം കുറഞ്ഞതുമാണ് നിലവില്‍ സ്വര്‍ണവില ഉയരാന്‍ പ്രേരിപ്പിച്ചത്.

പ്രാദേശകമായി പ്രവര്‍ത്തിക്കുന്ന ഗോള്‍ഡ് അസോസിയേഷനുകളാണ് സംസ്ഥാനത്ത് സ്വര്‍ണവില നിശ്ചയിക്കുന്നത്. അന്താരാഷ്ട്ര വിപണിയിലെ ചാഞ്ചാട്ടങ്ങളെ കൃത്യതയോടെ നിരീക്ഷിക്കുന്ന നിക്ഷേപകര്‍ എക്കാലത്തും പ്രതീക്ഷയര്‍പ്പിക്കുന്ന സുരക്ഷിത നിക്ഷേപമാര്‍ഗമാണ് സ്വര്‍ണം. ഡോളര്‍-രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ, ക്രൂഡ് ഓയില്‍ വില, ആഭ്യന്തര ഓഹരി വിപണിയിലെ മാറ്റങ്ങള്‍ എന്നിവയെല്ലാം സ്വര്‍ണവിലയെ ബാധിക്കുന്ന ഘടകങ്ങളാണ്.

Comments (0)