സ്വർണവിലയിൽ വീണ്ടും വർധനവ്; പവന് 1,11,040 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. ഇന്ന് ഗ്രാമിന് 65 രൂപ വർധിച്ച് 13,880 രൂപയായി. പവന് 520 രൂപ വർധിച്ച് 1,11,040 രൂപയുമായി. കഴിഞ്ഞ ദിവസം പവന് ഒറ്റയടിക്ക് 840 രൂപ വർധിച്ച് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയിരുന്നു. ഇന്നലെ…

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. ഇന്ന് ഗ്രാമിന് 65 രൂപ വർധിച്ച് 13,880 രൂപയായി. പവന് 520 രൂപ വർധിച്ച് 1,11,040 രൂപയുമായി.

കഴിഞ്ഞ ദിവസം പവന് ഒറ്റയടിക്ക് 840 രൂപ വർധിച്ച് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയിരുന്നു. ഇന്നലെ പവന് 1,10,520 രൂപയായിരുന്നു. അതിന് പിന്നാലെയാണ് ഇന്ന് വീണ്ടും വില ഉയർന്നത്.

യുഎസ് ഡോളർ ശക്തിപ്രാപിക്കുന്നതും ട്രഷറി യീൽഡ് ഉയർന്ന നിലയിൽ തുടരുന്നതും സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്. കൂടാതെ പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ, ക്രൂഡ് ഓയിൽ വിലയിലെ വ്യതിയാനം, രൂപയുടെ മൂല്യത്തിലെ ഇടിവ് എന്നിവയും വില വർധനവിന് കാരണമാകുന്നുണ്ട്.

വരും ദിവസങ്ങളിലും വിലയിൽ ചാഞ്ചാട്ടം തുടരാനാണ് സാധ്യതയെന്ന് വിപണി വിദഗ്ധർ പറയുന്നു.

Comments (0)