ഡൽഹിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തി; നാല് പേർ പിടിയിൽ

ന്യൂഡൽഹി: ഡൽഹിയിൽ പതിനാറുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ആളൊഴിഞ്ഞ പറമ്പിൽ ഉപേക്ഷിച്ച സംഭവത്തിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഖഡ്ഡ കോളനി സ്വദേശി ശിവം (ചുച്ഛു) എന്ന യുവാവും പ്രായപൂർത്തിയാകാത്ത മൂന്ന്…


ന്യൂഡൽഹി: ഡൽഹിയിൽ പതിനാറുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ആളൊഴിഞ്ഞ പറമ്പിൽ ഉപേക്ഷിച്ച സംഭവത്തിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഖഡ്ഡ കോളനി സ്വദേശി ശിവം (ചുച്ഛു) എന്ന യുവാവും പ്രായപൂർത്തിയാകാത്ത മൂന്ന് ആൺകുട്ടികളുമാണ് പിടിയിലായത്.വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ സ്വരൂപ് നഗറിൽ സെപ്റ്റംബർ 13-നാണ് പെൺകുട്ടിയുടെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തിയത്. ശരീരഭാഗങ്ങൾ വേർപെട്ട നിലയിലായിരുന്ന മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ടായിരുന്നു. പ്രദേശത്തെ അൻപതോളം സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പോലീസ് പ്രതികളിലേക്ക് എത്തിയത്.സംശയകരമായ സാഹചര്യത്തിൽ കണ്ട ടെമ്പോ വാൻ പിന്തുടർന്ന് ഡ്രൈവറെ ചോദ്യം ചെയ്തതോടെയാണ് ക്രൂരകൃത്യത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നത്. തുടർന്ന് സെപ്റ്റംബർ 15-ന് അർദ്ധരാത്രിയോടെ നടത്തിയ റെയ്ഡിലാണ് പ്രതികളെ പോലീസ് കസ്റ്റഡിയിലെടുത്തത്.

Comments (0)