കാത്തിരുന്ന മകന് മുന്നിൽ കണ്ടത് ചേതനയറ്റ അച്ഛനെയും അമ്മയെയും; വെള്ളരിക്കുണ്ടിൽ ദമ്പതികളെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
Death Couple Death Death News കാസർകോട്: ( www. ) കാസർകോട് ജില്ലയിലെ വെള്ളരിക്കുണ്ടിൽ ഗൃഹനാഥനെയും ഭാര്യയെയും വീട്ടുപറമ്പിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മാലോം കാര്യോട്ട് ചാലിലെ തടത്തിൽ വീട്ടിൽ സാബു (56), ഭാര്യ സജി സാബു (52) എന്നിവരാണ്…
Death Couple Death Death News
കാസർകോട്: ( www. ) കാസർകോട് ജില്ലയിലെ വെള്ളരിക്കുണ്ടിൽ ഗൃഹനാഥനെയും ഭാര്യയെയും വീട്ടുപറമ്പിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മാലോം കാര്യോട്ട് ചാലിലെ തടത്തിൽ വീട്ടിൽ സാബു (56), ഭാര്യ സജി സാബു (52) എന്നിവരാണ് മരിച്ചത്.
കൃഷിയിടത്തിലേക്ക് പോയ ഇരുവരും ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് ഏക മകൻ മെൽവിൻ നടത്തിയ അന്വേഷണത്തിലാണ് വീട്ടുപറമ്പിലെ കുളത്തിൽ ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.
തുടർന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തി മൃതദേഹങ്ങൾ കുളത്തിൽനിന്ന് പുറത്തെടുത്തു. വിവരമറിഞ്ഞ് വെള്ളരിക്കുണ്ട് പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പൊലീസ് ശേഖരിച്ചുവരികയാണ്.
English Summary:
A couple was found dead in a farm pond at their house premises in Malom, Vellarikundu, Kasaragod district. Deceased are Sabu (56) and his wife Saji Sabu (52) of Thadathil house, Karyottu Chalil, Malom. They had gone to their farmland and did not return for long, following which their only son Melvin searched and found them dead in the pond. Fire and rescue services retrieved bodies. Vellarikundu police conducted inquest and investigation is underway.
Death Couple Death Death News
Comments (0)