ചൂടുചായയിലൊഴുകി പാർട്ടി ഐക്യം! ഇരിങ്ങാലക്കുടയിൽ കേരള കോൺഗ്രസ് യോഗത്തിൽ കയ്യാങ്കളി; പ്രവര്‍ത്തകര്‍ക്ക് പരിക്ക്

Congress Unniyadan Politics തൃശൂർ: ( ) ഇരിങ്ങാലക്കുടയിൽ നടന്ന കേരള കോൺഗ്രസ് നേതൃയോഗത്തിനിടെ അണികൾ തമ്മിൽ കയ്യാങ്കളിയും സംഘർഷവും. മുൻ എം.എൽ.എ തോമസ് ഉണ്ണിയാടനെ ഒഴിവാക്കി യോഗം വിളിക്കരുതെന്ന് ആവശ്യപ്പെട്ട് യൂത്ത് ഫ്രണ്ട് പ്രവർത്തകർ…


Congress Unniyadan Politics

തൃശൂർ: ( ) ഇരിങ്ങാലക്കുടയിൽ നടന്ന കേരള കോൺഗ്രസ് നേതൃയോഗത്തിനിടെ അണികൾ തമ്മിൽ കയ്യാങ്കളിയും സംഘർഷവും. മുൻ എം.എൽ.എ തോമസ് ഉണ്ണിയാടനെ ഒഴിവാക്കി യോഗം വിളിക്കരുതെന്ന് ആവശ്യപ്പെട്ട് യൂത്ത് ഫ്രണ്ട് പ്രവർത്തകർ എത്തിയതോടെയാണ് തർക്കം ഉടലെടുത്തത്. തോമസ് ഉണ്ണിയാടനെ അനുകൂലിക്കുന്നവരും എതിർവിഭാഗവും തമ്മിൽ നടന്ന രൂക്ഷമായ വാക്കുതർക്കം ഒടുവിൽ കയ്യാങ്കളിയിൽ കലാശിക്കുകയായിരുന്നു.

സംഘർഷത്തിനിടെ യോഗസ്ഥലത്തേക്ക് കൊണ്ടുവന്ന ചൂടുചായ പ്രവർത്തകർക്ക് മേൽ ഒഴിച്ചു. പ്രവർത്തകരെ പിടിച്ചുമാറ്റാൻ ശ്രമിച്ച പോലീസുകാർക്ക് മേലും ചൂടുചായ വീണു. തോമസ് ഉണ്ണിയാടന്റെ നിയമസഭാംഗത്വത്തിന്റെ 25-ാം വാർഷികത്തിന്റെ ഭാഗമായി 'കേരള കോൺഗ്രസ് ജില്ലാ സൗഹൃദവേദി' എന്ന പേരിൽ സ്വീകരണം നൽകുന്നതിനിടെയാണ് മറ്റൊരു വിഭാഗം ഇരിങ്ങാലക്കുടയിൽ യോഗം ചേർന്നത്. ഇവിടേക്ക് ഉണ്ണിയാടൻ അനുകൂലികൾ ഇരച്ചെത്തുകയായിരുന്നു.

മന്ത്രിപദവിയോ ഭരണമുന്നണി ചീഫ് വിപ്പ് പദവിയോ നൽകാത്തതിൽ തോമസ് ഉണ്ണിയാടൻ പാർട്ടി നേതൃത്വവുമായി അസംതൃപ്തിയിലാണെന്ന റിപ്പോർട്ടുകൾക്കിടെയാണ് ഈ സംഭവം. എന്നാൽ ഇരിങ്ങാലക്കുടയിലെ കൺവെൻഷനെക്കുറിച്ച് തനിക്ക് അറിയില്ലെന്നും ആരെങ്കിലും വിളിച്ചുകൂട്ടിയാൽ അത് പാർട്ടി പരിപാടിയാകില്ലെന്നും തോമസ് ഉണ്ണിയാടൻ പ്രതികരിച്ചു. താൻ ചടങ്ങിൽ ക്ഷണിതാവ് മാത്രമാണെന്നും സംഘാടകനല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കുറച്ചുകാലമായി പാർട്ടി ജില്ലാ നേതൃത്വവുമായി അകൽച്ചയിലാണ് ഉണ്ണിയാടൻ. ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ് അടക്കമുള്ള മുതിർന്ന നേതാക്കളുമായി അദ്ദേഹം നല്ല ബന്ധത്തിലല്ല. ഓഗസ്റ്റ് 30-ന് തൃശൂരിൽ നടന്ന പാർട്ടി ജില്ലാ കമ്മിറ്റി യോഗത്തിൽ മുഖ്യപ്രഭാഷകനായി നിശ്ചയിച്ചിരുന്നെങ്കിലും അദ്ദേഹം പങ്കെടുത്തിരുന്നില്ല.

English Summary:

A violent clash erupted during a Kerala Congress leadership meeting in Iringalakuda, Thrissur, between supporters of leader Thomas Unniyadan and the opposing faction. The trouble began when Youth Front workers demanded that meetings should not be held without Unniyadan. During the scuffle, hot tea was spilled over party workers and police personnel who intervened to break up the fight. Unniyadan, who has reportedly been distant from the party's district leadership over cabinet/chief whip post denial, clarified he was only an invitee to the reception event and had no role in organizing it.

Congress Unniyadan Politics

Comments (0)