ഓപ്പറേഷൻ തുഫാൻ: തയ്യൽ തൊഴിലാളി കോൺഗ്രസ് പിന്തുണ പ്രഖ്യാപിച്ചു

കൊയിലാണ്ടി: കേരള സര്‍ക്കാരിന്റെ ‘ഓപ്പറേഷന്‍ തുഫാന്‍’ ലഹരിവിരുദ്ധ ക്യാമ്പെയ്ന് കൊയിലാണ്ടി തയ്യല്‍ തൊഴിലാളി കോണ്‍ഗ്രസ് പയറ്റ് വളപ്പില്‍ യൂണിറ്റ് പൂര്‍ണ്ണപിന്തുണ പ്രഖ്യാപിച്ചു.തയ്യല്‍ തൊഴിലാളി യൂണിയന്‍ ജില്ലാ ജനറല്‍ സെക്രട്ടറി ശിവാനന്ദന്‍ കെ.…

കൊയിലാണ്ടി: കേരള സര്‍ക്കാരിന്റെ ‘ഓപ്പറേഷന്‍ തുഫാന്‍’ ലഹരിവിരുദ്ധ ക്യാമ്പെയ്ന് കൊയിലാണ്ടി തയ്യല്‍ തൊഴിലാളി കോണ്‍ഗ്രസ് പയറ്റ് വളപ്പില്‍ യൂണിറ്റ് പൂര്‍ണ്ണപിന്തുണ പ്രഖ്യാപിച്ചു.തയ്യല്‍ തൊഴിലാളി യൂണിയന്‍ ജില്ലാ ജനറല്‍ സെക്രട്ടറി ശിവാനന്ദന്‍ കെ. വി. യുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ കൗണ്‍സിലര്‍ നിഷാ ആനന്ദ് ലഹരിവിരുദ്ധ പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു.

ലഹരിയില്‍ നിന്ന് നാടിനെയും കുടുംബങ്ങളെയും സംരക്ഷിക്കാന്‍ എല്ലാവരും കൈകോര്‍ക്കണമെന്ന് യോഗം ആഹ്വാനം ചെയ്തു.കൊയിലാണ്ടി ബ്ലോക്ക് വൈസ് പ്രസിഡന്റ് മനോജന്‍ പി. വി., വിനീത എ. എം., ഷീബ സതീശന്‍, നിഷാ രാജീവ്, നിഷ സി. എച്ച്., ഷൈജകുമാരി, നിഷ ശ്രീജു, രതി, സീമ സതീശന്‍, ഷിബാ സുരന്‍ എന്നിവര്‍ ചടങ്ങില്‍ പ്രതിജ്ഞ ഏറ്റുചൊല്ലി.

The post ഓപ്പറേഷൻ തുഫാൻ: തയ്യൽ തൊഴിലാളി കോൺഗ്രസ് പിന്തുണ പ്രഖ്യാപിച്ചു appeared first on.

Comments (0)