തിരുവനന്തപുരത്തെ സംഘർഷം; കൊയിലാണ്ടിയിൽ എസ്എഫ്ഐയുടെ പോലീസ് സ്റ്റേഷൻ മാർച്ച്, പൊലീസുമായി ഉന്തും തള്ളും
കൊയിലാണ്ടി: തിരുവനന്തപുരത്തെ യൂത്ത് കോൺഗ്രസ് - എസ്എഫ്ഐ സംഘർഷവുമായി ബന്ധപ്പെട്ട് കൊയിലാണ്ടിയിൽ എസ്എഫ്ഐയുടെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷനിലേക്ക് മാർച്ച്. കൊയിലാണ്ടി പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് ആരംഭിച്ച മാർച്ച് പോലീസ് സ്റ്റേഷന് മുന്നിൽ…
കൊയിലാണ്ടി: തിരുവനന്തപുരത്തെ യൂത്ത് കോൺഗ്രസ് - എസ്എഫ്ഐ സംഘർഷവുമായി ബന്ധപ്പെട്ട് കൊയിലാണ്ടിയിൽ എസ്എഫ്ഐയുടെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷനിലേക്ക് മാർച്ച്.
കൊയിലാണ്ടി പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് ആരംഭിച്ച മാർച്ച് പോലീസ് സ്റ്റേഷന് മുന്നിൽ ബാരിക്കേഡ് വെച്ച് തടഞ്ഞു. തുടർന്ന് പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി.
കൊയിലാണ്ടി ഏരിയയിലെ സ്കൂളുകളിൽ പഠിപ്പ് മുടക്ക് സമരം സംഘടിപ്പിച്ച ശേഷമാണ് മാർച്ച് നടത്തിയത്. മാർച്ച് എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം ഫർഹാൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് അഭിനവ് അധ്യക്ഷത വഹിച്ചു. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടേറിയറ്റ് അംഗം എൻ. ബിജീഷ്, അമൽ ദേവ് എന്നിവർ സംസാരിച്ചു.
കൊയിലാണ്ടി സർക്കിൾ ഇൻസ്പെക്ടർ പ്രശാന്ത്, എസ്എച്ച്ഒ കിരൺ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തകരെ തടഞ്ഞത്.
Comments (0)