അബ്കാരി കേസ്; ആന്റോ അഗസ്റ്റിനെ വീണ്ടും ജയിലിലടച്ചു, വീട് അനധികൃതമെന്ന് പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ
Augustine Channel Case Case Kerala കൊച്ചി: ( അബ്കാരി കേസിൽ അറസ്റ്റിലായ റിപ്പോർട്ടർ ചാനൽ എം.ഡി. ആന്റോ അഗസ്റ്റിന്റെ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് കോടതിയിൽ ഹാജരാക്കി വീണ്ടും ജയിലിലേക്ക് മാറ്റി. ചോദ്യം ചെയ്യലിൽ, മദ്യം പിടിച്ചെടുത്ത…
Augustine Channel Case Case Kerala
കൊച്ചി: ( അബ്കാരി കേസിൽ അറസ്റ്റിലായ റിപ്പോർട്ടർ ചാനൽ എം.ഡി. ആന്റോ അഗസ്റ്റിന്റെ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് കോടതിയിൽ ഹാജരാക്കി വീണ്ടും ജയിലിലേക്ക് മാറ്റി. ചോദ്യം ചെയ്യലിൽ, മദ്യം പിടിച്ചെടുത്ത വീട് തന്റെ പേരിലല്ലെന്നും മദ്യത്തെക്കുറിച്ച് ഒന്നും അറിയില്ലെന്നുമുള്ള വാദം അദ്ദേഹം ആവർത്തിച്ചു.
ഇതിനിടയിൽ, വാഴവറ്റയിലെ ഈ വീട് അനധികൃതമായി നിർമ്മിച്ചതാണെന്ന് കണ്ടെത്തി പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നൽകിയതിന്റെ രേഖകളും പുറത്തുവന്നിട്ടുണ്ട്. അളവിൽ കൂടുതൽ വിദേശമദ്യം സൂക്ഷിച്ച കേസിൽ അറസ്റ്റിലായ ആന്റോ അഗസ്റ്റിനെ 24 മണിക്കൂർ കസ്റ്റഡിയിലാണ് ബത്തേരി കോടതി അന്വേഷണ സംഘത്തിന് വിട്ടുനൽകിയിരുന്നത്.
എന്നാൽ ചോദ്യം ചെയ്യലിൽ കുറ്റം പൂർണ്ണമായും നിഷേധിച്ച അദ്ദേഹം കോടതിയിൽ ഉന്നയിച്ച വാദങ്ങൾ തന്നെയാണ് പ്രത്യേക അന്വേഷണ സംഘത്തിന് മുൻപിലും ആവർത്തിച്ചത്. മദ്യം കണ്ടെടുത്ത വാഴവറ്റയിലെ വീട് തന്റെ പേരിലല്ലെന്നും, ആ വീട് ബാങ്ക് ജപ്തി ചെയ്ത് സർഫാസി നിയമപ്രകാരം മറ്റൊരാൾ വാങ്ങിയതാണെന്നുമാണ് ആന്റോയുടെ വിശദീകരണം.
താൻ മദ്യപിക്കുന്ന ഒരാളല്ലെന്നും, പിടിച്ചെടുത്ത മദ്യത്തെക്കുറിച്ച് യാതൊരു വിവരവുമില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ വീട് ആന്റോയുടെ പേരിൽ തന്നെയാണ് എന്ന് തെളിയിക്കാനുള്ള ശക്തമായ തെളിവുകൾ എക്സൈസ് സംഘം ശേഖരിച്ചു വരികയാണ്.
പഞ്ചായത്ത് രേഖകൾ പ്രകാരം ഈ വീട് ആന്റോ അഗസ്റ്റിന്റെ പേരിൽ തന്നെയാണ് ഉള്ളത്. കൂടാതെ, കെ.എസ്.ഇ.ബി വൈദ്യുതി കണക്ഷൻ ഉൾപ്പെടെയുള്ളവയും അദ്ദേഹത്തിന്റെ പേരിൽ തന്നെയാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. എന്നാൽ ഭാര്യാമാതാവായ ലില്ലിയാണ് ബാങ്ക് ലേലത്തിലൂടെ ഈ വസ്തു സ്വന്തമാക്കിയതെന്നാണ് ആന്റോ അഗസ്റ്റിന്റെ ഭാഗത്തുനിന്നുള്ള വാദം.
വീടിന്റെ ഉടമസ്ഥാവകാശം മറ്റൊരാൾക്ക് കൈമാറിയെന്ന് കാണിച്ച് പ്രതിഭാഗം ഹാജരാക്കിയ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സെയിൽസ് സർട്ടിഫിക്കറ്റ് മാത്രം മതിയാകില്ലെന്നാണ് എക്സൈസ് വ്യക്തമാക്കുന്നത്. ഇതിനിടയിലാണ് അളവിൽ കൂടുതൽ മദ്യം പിടിച്ചെടുത്ത വാഴവറ്റയിലെ വീട് അനധികൃത നിർമ്മാണമാണെന്ന് കണ്ടെത്തി മീനങ്ങാടി ഗ്രാമപഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നൽകിയിരുന്ന വിവരവും പുറത്തുവന്നിരിക്കുന്നത്.
English Summary:
Reporter Channel MD Anto Augustine, arrested in an abkari case for keeping excess liquor, was sent back to jail after his 24-hour custody period ended. He repeated before the special investigation team that the Vazhavatta house where liquor was seized is not in his name and he does not know about the liquor. Excise is collecting more evidence to prove ownership, as panchayat records and KSEB connection are in his name. Meenangadi panchayat had issued a stop memo finding the house as unauthorized construction.
Augustine Channel Case Case Kerala
Comments (0)