കായണ്ണയില്‍ കാരുണ്യത്തിന്റെ ശില്‍പ്പമായി വാട്‌സാപ്പ് കൂട്ടായ്മ; നൂഞ്ഞില്‍ മീത്തല്‍ കുടുംബത്തിന് പുതിയ ജീവിതം
News WhatsApp Group House Kerala Sooraj MLA കായണ്ണ: കായണ്ണ ഗ്രാമപഞ്ചായത്തിലെ പതിനാലാം വാര്‍ഡില്‍ ദുരിത ജീവിതം നയിച്ചിരുന്ന ഒരു കുടുംബത്തിന് യു.ഡി.എഫ് വാട്‌സാപ്പ് കൂട്ടായ്മ കാരുണ്യത്തിന്റെ കൈത്താങ്ങായി പുതിയ വീട് നിര്‍മ്മിച്ചു നല്‍കി.…
News WhatsApp Group House Kerala Sooraj MLA
കായണ്ണ: കായണ്ണ ഗ്രാമപഞ്ചായത്തിലെ പതിനാലാം വാര്‍ഡില്‍ ദുരിത ജീവിതം നയിച്ചിരുന്ന ഒരു കുടുംബത്തിന് യു.ഡി.എഫ് വാട്‌സാപ്പ് കൂട്ടായ്മ കാരുണ്യത്തിന്റെ കൈത്താങ്ങായി പുതിയ വീട് നിര്‍മ്മിച്ചു നല്‍കി. കായണ്ണ പഞ്ചായത്ത് പതിനാലാം വാര്‍ഡിലെ മൂന്ന് സെന്റ് ഭൂമിയില്‍ താമസിക്കുന്ന നൂഞ്ഞില്‍ മീത്തല്‍ ജയരാജനും ഭാര്യ ഉഷയ്ക്കും വേണ്ടിയാണ് വീട് പുതുക്കി നിര്‍മ്മിച്ചത്.
നവീകരിച്ച വീടിന്റെ താക്കോല്‍ കൈമാറ്റം ഇന്ന് വി.ടി സൂരജ് എംഎല്‍എ നിര്‍വഹിച്ചു. കാലങ്ങളായി അടച്ചുറപ്പുള്ള വീടെന്ന സ്വപ്നവുമായി പഞ്ചായത്ത് ഉള്‍പ്പെടെയുള്ള അധികാരികള്‍ക്ക് അപേക്ഷ നല്‍കിയിട്ടും നീതി ലഭിക്കാതെ തകര്‍ന്നുവീഴാറായ വീട്ടില്‍ ഭീതിയോടെ ജീവിക്കുകയായിരുന്നു ഈ കുടുംബം.
കണ്ണുകളുടെ കാഴ്ച മങ്ങിയതിനാല്‍ തിമിര ശസ്ത്രക്രിയ പോലും ചെയ്യാന്‍ കഴിയാത്ത ജയരാജന് ലഭിക്കുന്ന 2,000 രൂപയുടെ വാര്‍ദ്ധക്യ പെന്‍ഷന്‍ മാത്രമാണ് കുടുംബത്തിന്റെ ഏക ആശ്രയമെന്നും ഭാര്യ ഉഷ ശാരീരിക ബുദ്ധിമുട്ടുകള്‍ക്കിടയിലും തൊഴിലുറപ്പ് ജോലികള്‍ക്ക് പോയാണ് കുടുംബം പുലര്‍ത്തിയിരുന്നതെന്നും കൂട്ടായ്മ അറിയിച്ചു.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പ് കാലത്ത് കോരിച്ചൊരിയുന്ന മഴയത്ത് പതിനാലാം വാര്‍ഡിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ചണ്ണങ്ങാടുമ്മല്‍ അസീസ് വോട്ട് അഭ്യര്‍ത്ഥിച്ച് ഇവരുടെ വീട്ടിലെത്തിയപ്പോഴാണ് ദയനീയ അവസ്ഥ നേരിട്ട് കണ്ടത്. പൊട്ടിപ്പൊളിഞ്ഞ ഓടുകള്‍ക്കിടയിലൂടെ മഴവെള്ളം വീടിനകത്തേക്ക് ഒലിച്ചിറങ്ങുന്നതും തേക്കാത്ത ചുമരുകളില്‍ നനവ് പടര്‍ന്നതും അടുപ്പില്‍ വെള്ളം വീണ് വിറക് കത്താതെ പുകയുന്നതും ഉച്ചയോടടുത്തിട്ടും ചായ പോലും കുടിക്കാനാവാതെ പട്ടിണിയിലായ ദമ്പതികളെയുമാണ് കണ്ടത്.
തെരഞ്ഞെടുപ്പില്‍ ജയിച്ചാലും തോറ്റാലും ചോരാത്ത അടച്ചുറപ്പുള്ള വീട് ഒരുക്കിത്തരും എന്ന് അസീസ് അന്ന് ഉറപ്പ് നല്‍കിയിരുന്നു. ആ വാഗ്ദാനമാണ് പിന്നീട് 11 അംഗ അഡ്മിന്‍ ഗ്രൂപ്പിന്റെ നിയന്ത്രണത്തിലുള്ള യു.ഡി.എഫ് വാട്‌സാപ്പ് കൂട്ടായ്മയിലൂടെ യാഥാര്‍ത്ഥ്യമായത്. ഇല്ലത്ത് രാമചന്ദ്രന്‍, തച്ചറോത്ത് അബൂബക്കര്‍, എം. ഋഷികേശന്‍, കോലാറമ്പത്ത് സജീവന്‍, വിനോദന്‍ ചെറുക്കാട്, എന്‍.വി. റഹ്‌മാന്‍, തെരുവത്ത് മുഹമ്മദ്, വിനയ പുതിയോട്ടില്‍ തുടങ്ങിയവരാണ് അഡ്മിന്‍ ഗ്രൂപ്പിലുള്ളത്.
റോഡില്‍ നിന്നും 600 മീറ്ററോളം ദൂരെയുള്ള, വഴി സൗകര്യമില്ലാത്ത കുന്നിന്‍മുകളിലെ വീട്ടിലേക്ക് നിര്‍മ്മാണ സാമഗ്രികള്‍ തലച്ചുമടായാണ് എത്തിച്ചത്. വലിയ തുക കൂലി ഇനത്തില്‍ മാത്രം ചെലവഴിച്ചതായും കൂട്ടായ്മ അറിയിച്ചു. 16 വര്‍ഷം പഴക്കമുള്ള വീടിന്റെ ഓടുകള്‍ മാറ്റി മേല്‍ക്കൂര ഷീറ്റുകള്‍ പാകുകയും ചുമരുകള്‍ സിമന്റ് തേച്ച് വൃത്തിയാക്കുകയും പുതുതായി ബാത്ത്‌റൂം നിര്‍മ്മിക്കുകയും നിലം ടൈല്‍സ് പാകുകയും വീട് പൂര്‍ണ്ണമായും വൈദ്യുതീകരിക്കുകയും പെയിന്റിംഗ് പൂര്‍ത്തിയാക്കുകയും ചെയ്തു. കൂടാതെ വെള്ളം കോരിയെടുക്കാനുള്ള ബുദ്ധിമുട്ട് പരിഹരിക്കാന്‍ 25,000 രൂപ ചെലവില്‍ പുതിയ മോട്ടോറും വീടിന്റെ മുകളില്‍ വാട്ടര്‍ ടാങ്കും സ്ഥാപിച്ചതായും കൂട്ടായ്മ അറിയിച്ചു.
News WhatsApp Group House Kerala Sooraj MLA
Comments (0)