ഹെൽമെറ്റും റെയിൻകോട്ടും ധരിച്ചെത്തി...! അര്‍ദ്ധരാത്രിയില്‍ വീടിനുനേരെ സ്‌ഫോടക വസ്തു എറിഞ്ഞ് അക്രമികൾ; ഒൻപത് അംഗ കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
Attack Bomb Attack Attack Bomb Attack തിരുവനന്തപുരം: ( www. ) ചിറയിൻകീഴിൽ വീടിനു നേരെ ബോംബേറ്. പുതുക്കരി വയലിൽ വീട് വിജയന്റെ ഉടമസ്ഥതയിലുള്ള വീടിനുനേരെയാണ് ബോംബേറുണ്ടായത്. അർധരാത്രി 12:45-ഓടെയാണ് സംഭവം. ഹെൽമെറ്റും റെയിൻകോട്ടും ധരിച്ചെത്തിയ…
Attack Bomb Attack Attack Bomb Attack
തിരുവനന്തപുരം: ( www. ) ചിറയിൻകീഴിൽ വീടിനു നേരെ ബോംബേറ്. പുതുക്കരി വയലിൽ വീട് വിജയന്റെ ഉടമസ്ഥതയിലുള്ള വീടിനുനേരെയാണ് ബോംബേറുണ്ടായത്. അർധരാത്രി 12:45-ഓടെയാണ് സംഭവം.
ഹെൽമെറ്റും റെയിൻകോട്ടും ധരിച്ചെത്തിയ രണ്ടുപേർ വീട് ലക്ഷ്യമാക്കി നാല് ബോംബുകൾ എറിയുകയായിരുന്നു. ഇതിൽ മൂന്നെണ്ണം വൻ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. ഒരെണ്ണം പൊട്ടാത്ത നിലയിൽ കണ്ടെത്തിയിട്ടുണ്ട്.
സ്‌ഫോടന ശബ്ദം കേട്ട് വീട്ടുകാർ പുറത്തിറങ്ങി നോക്കിയപ്പോഴാണ് ആക്രമണ വിവരമറിയുന്നത്. സംഭവസമയത്ത് ഗൃഹനാഥനായ വിജയൻ, ഭാര്യ ഗിരിജ, മക്കൾ, മരുമക്കൾ എന്നിവരടക്കം ഒൻപത് പേർ വീട്ടിനുള്ളിലുണ്ടായിരുന്നു.
വീട്ടുകാർ അത്ഭുതകരമായാണ് പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്.
രണ്ടുപേർ ചേർന്ന് ബോംബെറിയുന്ന ദൃശ്യങ്ങളാണ് സിസിടിവി ക്യാമറയിൽ പതിഞ്ഞത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പൊട്ടാതെ കിടന്ന ബോംബ് നിർവീര്യമാക്കി. അക്രമികളെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
English Summary:
Bomb hurled at house in Chirayinkeezhu, Thiruvananthapuram. House belongs to Vijayan of Puthukari Vayalil Veedu. Around 12.45 am, two persons wearing helmet and raincoat hurled four bombs at house, three exploded with loud sound, one found unexploded. Nine persons including house owner Vijayan, wife Girija, children and in-laws were inside and escaped miraculously without injury. CCTV footage showing two persons hurling bombs obtained by police. Police registered case, defused unexploded bomb, and efforts to identify attackers are ongoing.
Attack Bomb Attack Attack Bomb Attack
Comments (0)