കൈകൂപ്പി പ്രാർഥിച്ച് കാറിനുള്ളിലേക്ക്; ആലുവയിൽ കാറിനുള്ളിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം, സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്

Death Suicide Case Thomas Death കൊച്ചി: ( ) ആലുവയിൽ നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ നിർണായക വിവരങ്ങൾ പുറത്ത്. ബുധനാഴ്ച പുലർച്ചെ യുവതി ഒറ്റയ്ക്ക് നടന്ന് കാറിന് സമീപമെത്തുന്നതും കൈകൂപ്പി…


Death Suicide Case Thomas Death

കൊച്ചി: ( ) ആലുവയിൽ നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ നിർണായക വിവരങ്ങൾ പുറത്ത്. ബുധനാഴ്ച പുലർച്ചെ യുവതി ഒറ്റയ്ക്ക് നടന്ന് കാറിന് സമീപമെത്തുന്നതും കൈകൂപ്പി പ്രാർഥിച്ച ശേഷം വാഹനത്തിനുള്ളിലേക്ക് കയറുന്നതുമായ സി.സി.ടി.വി ദൃശ്യങ്ങൾ പോലീസ് കണ്ടെടുത്തു. പാലക്കാട് മണ്ണാർക്കാട് സ്വദേശി അനില തോമസ് (46) ആണ് മരിച്ചത്.

കാറിനുള്ളിൽ കയറിയതിന് ശേഷം അനില പുറത്തേക്ക് വന്നിരുന്നില്ല. പിന്നീട് ഒന്നര ദിവസത്തിന് ശേഷമാണ് അപാർട്‌മെന്റ് കോംപൗണ്ടിൽ പാർക്ക് ചെയ്തിരുന്ന കാറിൽ മൃതദേഹം ജീർണിച്ച നിലയിൽ കണ്ടെത്തിയത്. രജിസ്‌ട്രേഷൻ കാലാവധി കഴിഞ്ഞതിനെ തുടർന്ന് റീടെസ്റ്റിനായി നിർത്തിയിട്ടിരുന്നതാണ് ഈ വാഹനം. വാഹനത്തിന്റെ ഒരു വാതിൽ ലോക്ക് ചെയ്യാത്ത നിലയിലായിരുന്നു. കാറിന്റെ ഉടമയും അനിലയും തമ്മിൽ മുൻപരിചയമില്ലെന്ന് പോലീസ് വ്യക്തമാക്കി. കടുത്ത ചൂട് കാരണമാണ് മൃതദേഹം വേഗത്തിൽ അഴുകിയതെന്നാണ് നിഗമനം.

ഇന്ന് നടന്ന പോസ്റ്റ്‌മോർട്ടത്തിൽ യുവതിക്ക് കടുത്ത ഹൃദ്രോഗവും ആന്തരികാവയവങ്ങൾക്ക് വലിയ തോതിൽ തകരാറുമുള്ളതായി കണ്ടെത്തിയിട്ടുണ്ട്. മുൻപ് കരൾ നീക്കം ചെയ്യൽ അടക്കമുള്ള ശസ്ത്രക്രിയകൾ നടന്നിരുന്നതായും പോലീസിന് വിവര ലഭിച്ചു. അക്രമ ലക്ഷണങ്ങളില്ലെങ്കിലും വിഷാംശം ഉള്ളിൽ ചെന്നിട്ടുണ്ടോ എന്നറിയാൻ ആന്തരാവയവങ്ങളുടെ സാമ്പിളുകൾ ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചു. കടുത്ത പുകവലി ശീലമുണ്ടായിരുന്ന വ്യക്തിയായിരുന്നു അനിലയെന്നും പോലീസ് പറഞ്ഞു.

മുൻപ് തിരുവനന്തപുരം ടെക്‌നോപാർക്കിൽ ഐ.ടി ജീവനക്കാരിയായിരുന്നു അനില. വിവാഹബന്ധം വേർപിരിഞ്ഞതിനെ തുടർന്ന് കഴിഞ്ഞ നാല് മാസമായി ഇവർ ഈ അപാർട്മെന്റിൽ ഒറ്റയ്ക്ക് വാടകയ്ക്ക് താമസിക്കുകയായിരുന്നു.

അതിനിടെ, അനില ഫ്ലാറ്റിൽ വളർത്തിയിരുന്ന പിറ്റ്ബുൾ ഇനത്തിൽപ്പെട്ട നായയെ പോലീസ് വിശന്നുവലഞ്ഞ നിലയിൽ കണ്ടെത്തി. ഭക്ഷണവും വെള്ളവും നൽകിയ ശേഷം നായയെ മൂവാറ്റുപുഴയിലെ 'ദയ അനിമൽ വെൽഫെയർ ഓർഗനൈസേഷന്' കൈമാറി. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ് അന്വേഷണം തുടരുകയാണ്.

English Summary:

More details have emerged regarding the mysterious death of 46-year-old Anila Thomas, who was found dead inside a parked car at an apartment complex in Aluva. CCTV footage shows Anila walking up to the car with folded hands in prayer before entering it early Wednesday morning, after which she never came out. The autopsy revealed severe heart disease and damaged internal organs. Forensic tests are underway to check for poison. Anila, a former Technopark IT employee, lived alone after her divorce. Police also rescued her pet Pitbull from the flat and handed it over to an animal welfare organization.

Death Suicide Case Thomas Death

Comments (0)