തൊഴിലാളികളെ ബാധിക്കാത്ത തരത്തിൽ കേരളത്തിൽ ലേബർ കോഡ് നടപ്പിലാക്കും: മുഖ്യമന്ത്രി
തിരുവനന്തപുരം: തൊഴിലാളികളെ ബാധിക്കാത്ത തരത്തിൽ കേരളത്തിൽ ലേബർ കോഡ് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. ഐഎൻടിയുസി സംസ്ഥാന നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് മുഖ്യമന്ത്രി നയം വ്യക്തമാക്കിയത്. തൊഴിലാളികളെ വേദനിപ്പിക്കാത്ത…
തിരുവനന്തപുരം: തൊഴിലാളികളെ ബാധിക്കാത്ത തരത്തിൽ കേരളത്തിൽ ലേബർ കോഡ് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ.
ഐഎൻടിയുസി സംസ്ഥാന നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് മുഖ്യമന്ത്രി നയം വ്യക്തമാക്കിയത്. തൊഴിലാളികളെ വേദനിപ്പിക്കാത്ത രീതിയിലും അവരുടെ അവകാശങ്ങളെ ബാധിക്കാത്ത തരത്തിലുമായിരിക്കും നടപ്പിലാക്കുകയെന്ന് അദ്ദേഹം പറഞ്ഞു.
പാർലമെന്റ് പാസാക്കിയ നിയമമായതിനാൽ ലേബർ കോഡ് നടപ്പിലാക്കാതിരിക്കാൻ കഴിയില്ലെന്നും, നിലവിൽ പഴയ നിയമവും പുതിയ ലേബർ കോഡും ഇല്ലാത്ത ത്രിശങ്കു അവസ്ഥയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അത് കേരളത്തിലെ തൊഴിൽ മേഖലയെ ബാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
എല്ലാ തൊഴിലാളി സംഘടനകളുടെയും യോഗം വിളിക്കുമെന്നും അവരുടെ അഭിപ്രായം സ്വീകരിച്ചുകൊണ്ടേ നടപ്പാക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി. തൊഴിലാളി വിരുദ്ധ നിലപാട് ഒരു സ്ഥലത്തും ഈ സർക്കാർ സ്വീകരിക്കില്ലെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി.
Comments (0)