പട്ടാമ്പിയിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ തീപിടിച്ച് അപകടം; യാത്രക്കാർക്ക് അദ്ഭുത രക്ഷ

Fire KSRTC Bus Fire Circuit and Rescue പാലക്കാട് : ( www. ) പട്ടാമ്പിയിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ച് അപകടം. തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടനെ ഡ്രൈവർ വാഹനം നിർത്തി യാത്രക്കാരെ പുറത്തിറക്കിയതിനാൽ വൻ ദുരന്തം ഒഴിവായി. ഷോർട്…


Fire KSRTC Bus Fire Circuit and Rescue

പാലക്കാട് : ( www. ) പട്ടാമ്പിയിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ച് അപകടം. തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടനെ ഡ്രൈവർ വാഹനം നിർത്തി യാത്രക്കാരെ പുറത്തിറക്കിയതിനാൽ വൻ ദുരന്തം ഒഴിവായി.

ഷോർട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നി​ഗമനം. ബസിന്റെ മുൻഭാ​ഗം പൂർണമായി കത്തി.

പുലർച്ചെ 4.30ഓടെയാണ് അപകടമുണ്ടായത്. പട്ടാമ്പി - പെരിന്തൽമണ്ണ റൂട്ടിൽ മത്സ്യമാർക്കറ്റിന് സമീപം വച്ചാണ് തീപിടിത്തമുണ്ടായത്.

മാർക്കറ്റിലുണ്ടായിരുന്ന തൊഴിലാളികളെത്തി തീയണയ്ക്കാൻ ശ്രമിച്ചു. പിന്നാലെ അ​ഗ്നിരക്ഷാസേന സ്ഥലത്തെത്തി. സംഭവത്തിൽ വിശദമായ അന്വേശണം ആരംഭിച്ചു.

English Summary:

A KSRTC bus caught fire while travelling near the fish market on the Pattambi–Perinthalmanna route in Palakkad around 4:30 a.m. The driver noticed the fire, stopped the bus and evacuated the passengers, preventing a major accident. The front portion of the bus was completely damaged in the fire. Local workers initially attempted to extinguish the flames before the Fire and Rescue team arrived. A short circuit is the preliminary suspected cause, and a detailed investigation has begun.

Fire KSRTC Bus Fire Circuit and Rescue

Comments (0)