യുഎഇയിൽ ഇന്ന് ചൂടുകൂടും

യുഎഇയിൽ ഇന്ന് പൊതുവെ തെളിഞ്ഞ കാലാവസ്ഥയായിരിക്കുമെങ്കിലും ചില പ്രദേശങ്ങളിൽ ഭാഗികമായി മേഘാവൃതമായിരിക്കാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. രാജ്യത്ത് താപനിലയിൽ നേരിയ വർദ്ധനവുണ്ടാകും. പ്രധാന നഗരങ്ങളിൽ ഉൾപ്പെടെ…

യുഎഇയിൽ ഇന്ന് പൊതുവെ തെളിഞ്ഞ കാലാവസ്ഥയായിരിക്കുമെങ്കിലും ചില പ്രദേശങ്ങളിൽ ഭാഗികമായി മേഘാവൃതമായിരിക്കാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. രാജ്യത്ത് താപനിലയിൽ നേരിയ വർദ്ധനവുണ്ടാകും. പ്രധാന നഗരങ്ങളിൽ ഉൾപ്പെടെ ചൂട് ഉയരുന്നതിനൊപ്പം മണിക്കൂറിൽ കുറഞ്ഞ വേഗതയിലുള്ള നേരിയ കാറ്റ് വീശാനും സാധ്യതയുണ്ട്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉയർന്ന താപനില 41 ഡിഗ്രി സെൽഷ്യസ് വരെ രേഖപ്പെടുത്തിയേക്കാം. അബുദാബിയിലും ദുബായിലും താപനില 41 ഡിഗ്രി വരെ ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം കുറഞ്ഞ താപനില അബുദാബിയിൽ 22 ഡിഗ്രിയും ദുബായിൽ 29 ഡിഗ്രിയും രാജ്യത്തെ മറ്റ് ചില പ്രദേശങ്ങളിൽ 25 ഡിഗ്രി വരെയും താഴ്ന്നേക്കാം.

രാത്രി സമയങ്ങളിലും ശനിയാഴ്ച രാവിലെയോടെയും ചില തീരദേശ-ഉൾനാടൻ പ്രദേശങ്ങളിൽ അന്തരീക്ഷ ഈർപ്പം ഉയർന്ന നിലയിലായിരിക്കും. ഇത് മൂടൽമഞ്ഞിനും കാഴ്ചപരിധി കുറയുന്നതിനും കാരണമായേക്കാം. അന്തരീക്ഷ ഈർപ്പത്തിന്റെ അളവ് അബുദാബിയിൽ 35 മുതൽ 90 ശതമാനം വരെയും ദുബായിൽ 25 മുതൽ 90 ശതമാനം വരെയുമായിരിക്കും.

അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും കടൽക്ഷോഭമില്ലാതെ ശാന്തമായ അന്തരീക്ഷമായിരിക്കുമെന്നും കടലിൽ ഇറങ്ങുന്നവർക്ക് അനുകൂലമായ സാഹചര്യമായിരിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.

Comments (0)