പനാമയിൽ ശക്തമായ ഭൂചലനം; പസഫിക് തീരത്ത് സുനാമി ഭീഷണി

പനാമ സിറ്റി: പനാമയിൽ ശക്തമായ ഭൂചലനം. 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടർന്ന് പസഫിക് മേഖലയിൽ സുനാമി മുന്നറിയിപ്പ് നൽകി. ഇന്നലെ (ഒക്ടോബർ 9, വെള്ളി) ഉച്ചയ്ക്ക് 1.56-ന് പനാമയിലെ പിറ്റലോസ അരിബയ്ക്ക് സമീപം 10-12 കിലോമീറ്റർ ആഴത്തിലാണ്…

പനാമ സിറ്റി: പനാമയിൽ ശക്തമായ ഭൂചലനം. 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടർന്ന് പസഫിക് മേഖലയിൽ സുനാമി മുന്നറിയിപ്പ് നൽകി. ഇന്നലെ (ഒക്ടോബർ 9, വെള്ളി) ഉച്ചയ്ക്ക് 1.56-ന് പനാമയിലെ പിറ്റലോസ അരിബയ്ക്ക് സമീപം 10-12 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനമുണ്ടായതെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. തുടക്കത്തിൽ 8.0 തീവ്രതയാണ് രേഖപ്പെടുത്തിയത്.

ഭൂചലനം തലസ്ഥാനമായ പനാമ സിറ്റിയിലും അയൽരാജ്യമായ കോസ്റ്ററിക്കയിലും കൊളംബിയയിലും അനുഭവപ്പെട്ടു. കെട്ടിടങ്ങൾ കുലുങ്ങിയതോടെ നൂറുകണക്കിന് ആളുകൾ തെരുവുകളിലേക്ക് ഓടി. ആളപായമോ വൻ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല, പനാമ കനാൽ സാധാരണ നിലയിൽ പ്രവർത്തിക്കുന്നുണ്ട്.

ഭൂചലനത്തെ തുടർന്ന് പനാമ, കൊളംബിയ, ഇക്വഡോർ, നിക്കരാഗ്വ, ഗ്വാട്ടിമാല, കോസ്റ്ററിക്ക, എൽ സാൽവദോർ, പെറു, മെക്സിക്കോ എന്നീ രാജ്യങ്ങളുടെ തീരങ്ങളിൽ സുനാമി ഭീഷണിയുണ്ട്. പനാമ തീരത്ത് 1 മുതൽ 3 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾക്കും മറ്റ് രാജ്യങ്ങളിൽ 3 അടി വരെ ഉയരത്തിൽ തിരമാലകൾക്കും സാധ്യതയുണ്ടെന്ന് യുഎസ് സുനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു. തീരപ്രദേശങ്ങളിൽ താമസിക്കുന്നവരോട് ഉയർന്ന പ്രദേശങ്ങളിലേക്ക് മാറാൻ നിർദേശിച്ചിട്ടുണ്ട്. യുഎസ് തീരത്ത് ഭീഷണിയില്ല.

Comments (0)