ടിബറ്റിൽ 7 തീവ്രതയിൽ ഭൂചലനം; 16 മരണം, 300 വീടുകൾ തകർന്നു

ലാസ: ചൈനയിലെ ടിബറ്റ് മേഖലയിലുണ്ടായ ശക്തമായ ഭൂചലനത്തിൽ 16 പേർ കൊല്ലപ്പെട്ടു. 32 പേർക്ക് പരിക്കേറ്റു, 300 ഓളം വീടുകൾ തകർന്നതായി ഷിൻഹുവ റിപ്പോർട്ട് ചെയ്തു. പരിക്കേറ്റവരിൽ 11 പേരുടെ നില ഗുരുതരമാണ്. വ്യാഴാഴ്ച രാത്രി പ്രാദേശിക സമയം 10:33 ഓടെയാണ്…

ലാസ: ചൈനയിലെ ടിബറ്റ് മേഖലയിലുണ്ടായ ശക്തമായ ഭൂചലനത്തിൽ 16 പേർ കൊല്ലപ്പെട്ടു. 32 പേർക്ക് പരിക്കേറ്റു, 300 ഓളം വീടുകൾ തകർന്നതായി ഷിൻഹുവ റിപ്പോർട്ട് ചെയ്തു. പരിക്കേറ്റവരിൽ 11 പേരുടെ നില ഗുരുതരമാണ്.

വ്യാഴാഴ്ച രാത്രി പ്രാദേശിക സമയം 10:33 ഓടെയാണ് ഭൂചലനം ഉണ്ടായത്. റിക്ടർ സ്കെയിലിൽ 7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം വടക്കൻ ടിബറ്റിലെ നാഗ്കു മേഖലയാണ്. ഭൂമിക്കടിയിൽ 10 കിലോമീറ്റർ ആഴത്തിലാണ് പ്രഭവകേന്ദ്രമെന്ന് ചൈനീസ് ഭൂകമ്പ നിരീക്ഷണകേന്ദ്രം വ്യക്തമാക്കി. ഉയർന്ന ഒറ്റപ്പെട്ട പർവത മേഖലയാണ് നാഗ്കു. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ലെവൽ രണ്ട് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.

ദ്രുതകർമസേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. ഭൂചലനത്തെ തുടർന്ന് മേഖലയിലെ വാർത്താവിനിമയ, വൈദ്യുതവിതരണ ശൃംഖലകൾ പൂർണ്ണമായും തകർന്നു. പല കെട്ടിടങ്ങളും നിലംപൊത്തി.

അരുണാചൽ പ്രദേശിലെ പാങ്കീൻ അതിർത്തിയിൽ നിന്ന് 500 കിലോമീറ്റർ മാത്രം അകലെയാണ് പ്രഭവകേന്ദ്രം എന്നത് ഇന്ത്യയിലും ആശങ്ക പരത്തിയിട്ടുണ്ട്. ആഗസ്റ്റിൽ ചൈന-നേപ്പാൾ അതിർത്തിയിൽ മഹാപ്രളയമുണ്ടായതിന് പിന്നാലെ ഇപ്പോൾ തീവ്ര ഭൂകമ്പം അനുഭവപ്പെട്ടത് പ്രദേശവാസികളെ ആശങ്കയിലാഴ്ത്തി.

Comments (0)