Earthquake In Indonesia 15/08/26 : 7.7 തീവ്രതയുള്ള ഭൂചലനം, 2 മരണം സുനാമി മുന്നറിയിപ്പ് പിൻവലിച്ചു
Earthquake In Indonesia 15/08/26 : 7.7 തീവ്രതയുള്ള ഭൂചലനം, 2 മരണം സുനാമി മുന്നറിയിപ്പ് പിൻവലിച്ചു ഇന്തോനേഷ്യയിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.7 രേഖപ്പെടുത്തിയതായി യു.എസ് ജിയോളജിക്കൽ സർവേ ( USGS) അറിയിച്ചു.രണ്ടു പേർ മരിച്ചു.…
Earthquake In Indonesia 15/08/26 : 7.7 തീവ്രതയുള്ള ഭൂചലനം, 2 മരണം സുനാമി മുന്നറിയിപ്പ് പിൻവലിച്ചു ഇന്തോനേഷ്യയിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.7 രേഖപ്പെടുത്തിയതായി യു.എസ് ജിയോളജിക്കൽ സർവേ ( USGS) അറിയിച്ചു.
രണ്ടു പേർ മരിച്ചു. ഇന്തോനേഷ്യയിൽ 17,000 ദ്വീപുകളിലായി രണ്ടര കോടി പേർ താമസിക്കുന്നുണ്ട്.
ഇന്നുണ്ടായ ഭൂചലനത്തിൽ തകർന്ന വീട് photo: AFP ഇന്തോനേഷ്യൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സുനാമി മുന്നറിയിപ്പ് നല്‍കിയെങ്കിലും പിന്നീട് പിൻവലിച്ചു. ഇന്തോനേഷ്യയിലെ ഈസ്റ്റ് നുസാ തെങ്കാരയിൽ നിന്നും 49 കിലോമീറ്റർ അകലെയാണ് പ്രഭവ കേന്ദ്രം.
ഫ്ലോറസ് ദ്വീപിലാണ് ( Flores Island ) ശക്തമായ ഭൂചലനം ഉണ്ടായത്. ഇവിടെ വീടുകൾ തകർന്നു.
പ്രാദേശിക സമയം പുലർച്ചെ 5.58 നാണ് ഭൂചലനം. വടക്കു പടിഞ്ഞാറൻ നഗരമായ Ende യിൽ നിന്ന് 68 കി.മി അകലെയാണ് പ്രഭവ കേന്ദ്രം (epicentre).
Nusa Tenggara പ്രവിശ്യയിലാണ് ഈ പ്രദേശം. 10 കി.മി താഴ്ചയിലാണ് ഭൂചലന പ്രഭവ കേന്ദ്രം എന്നാണ് United States Geological Survey (USGS) പറയുന്നത്.
തുടർ ചലനങ്ങൾ 6.1, 5.9, 5.6 തീവ്രതയുള്ള തുടർ ചലനങ്ങൾ അര മണിക്കൂറിന് ശേഷം റിപ്പോർട് ചെയ്തു. രണ്ടു മരണം എൽ സേ മൗമേരെ (L Say Maumere) തുറമുഖത്ത് വെച്ച് ഒരു പുരുഷനും ഒരു സ്ത്രീയും ഉൾപ്പെടെ രണ്ടുപേർ മരണപ്പെട്ടതായും ഒരാൾക്ക് പരിക്കേറ്റതായും ഇന്തോനേഷ്യൻ ദുരന്തനിവാരണ ഏജൻസിയായ ബി.എൻ.പി.ബി (BNPB) വാർത്താക്കുറിപ്പിൽ അറിയിച്ചു.
ഭൂകമ്പത്തെ തുടർന്ന് കെട്ടിടങ്ങൾക്കും തുറമുഖത്തിനും വൻ നാശനഷ്ടങ്ങൾ സംഭവിച്ചതായി പ്രാദേശിക മാധ്യമങ്ങൾ പുറത്തുവിട്ട ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. മൗമേരെ മേഖലയ്ക്ക് ചുറ്റുമുള്ള പ്രദേശങ്ങളെയാണ് ഭൂകമ്പം ഏറ്റവും കൂടുതൽ ബാധിച്ചത്.
സുനാമി മുന്നറിയിപ്പും നിർദ്ദേശങ്ങളും ഇന്തോനേഷ്യൻ കാലാവസ്ഥാ, ക്ലൈമറ്റോളജി, ജിയോഫിസിക്സ് ഏജൻസി (BMKG) തീരദേശ മേഖലകളിൽ സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പ്രദേശവാസികളോട് കടൽത്തീരങ്ങളിൽ നിന്നും നദിക്കരകളിൽ നിന്നും വിട്ടുനിൽക്കാനും ഉയർന്ന പ്രദേശങ്ങളിലേക്ക് മാറാനും നിർദ്ദേശിച്ചു.
"ഫ്ലോറസിന്റെ വടക്കൻ തീരത്തും, തെക്കൻ ഭാഗങ്ങളിലും, തെക്കൻ ദ്വീപുകളിലുമുള്ള ജനങ്ങൾ ഉടൻ തന്നെ സ്വയം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്ന് ഞങ്ങൾ ശക്തമായി അഭ്യർത്ഥിക്കുന്നു," എന്ന് ബി.എൻ.പി.ബി ഉദ്യോഗസ്ഥനായ അബ്ദുൾ മുഹാരി പറഞ്ഞു. English Summary : 2 Killed In 7.7 Magnitude Earthquake In Indonesia, Tsunami Warning Lifted.
Comments (0)