കൊളംബിയയില്‍ 7.4 തീവ്രതയുള്ള ഭൂചലനം, കെട്ടിടങ്ങള്‍ തകര്‍ന്നു
കൊളംബിയയില്‍ 7.4 തീവ്രതയുള്ള ഭൂചലനം, കെട്ടിടങ്ങള്‍ തകര്‍ന്നു കൊളംബിയയിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ കെട്ടിടങ്ങള്‍ തകര്‍ന്നു. റിക്ടര്‍ സ്‌കെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തി.തിങ്കളാഴ്ച രാവിലെയാണ് കൊളംബിയയുടെ പടിഞ്ഞാറന്‍ മേഖലയില്‍ ശക്തമായ…
കൊളംബിയയില്‍ 7.4 തീവ്രതയുള്ള ഭൂചലനം, കെട്ടിടങ്ങള്‍ തകര്‍ന്നു കൊളംബിയയിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ കെട്ടിടങ്ങള്‍ തകര്‍ന്നു. റിക്ടര്‍ സ്‌കെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തി.
തിങ്കളാഴ്ച രാവിലെയാണ് കൊളംബിയയുടെ പടിഞ്ഞാറന്‍ മേഖലയില്‍ ശക്തമായ ഭൂചലനം ഉണ്ടായത്. കൊളംബിയ ജിയോളജിക്കല്‍ സര്‍വേയുടെ റിപ്പോര്‍ട്ട് അനുസരിച്ച് 7.4 ആണ് തീവ്രത.
സമുദ്രോപരിതലത്തില്‍ നിന്ന് 82 കി.മി താഴ്ചയിലാണ് പ്രഭവ കേന്ദ്രം. San José del Palmar ഗ്രാമത്തില്‍ നിന്ന് 5 കിലോമീറ്റര്‍ അകലെയാണ് പ്രഭവ സ്ഥാനം.
നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നതായി റിപ്പോര്‍ട്ടുണ്ട്. ഭൂചലനത്തെ തുടര്‍ന്ന് ദുരന്ത പ്രതികരണ വകുപ്പിന്റെ ചുമതല താന്‍ ഏറ്റെടുത്തതായി കൊളംബിയ പ്രസിഡന്റ് അല്‍ബെര്‍ഡോ ഡെ ലാ എസ്്പിരിയില്ല പറഞ്ഞു.
പ്രാഥമിക റിപ്പോര്‍ട്ടുകള്‍ പ്രകാരം 20 കെട്ടിങ്ങള്‍ തകര്‍ന്നു. കാലി സിറ്റിയിലാണ് കെട്ടിടങ്ങള്‍ തകര്‍ന്നതെന്ന് റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.
Comments (0)