'ഗ്യാനേഷ് കുമാർ ഏറ്റവും വലിയ യൂദാസ്, നമ്പർ വൺ ക്രിമിനൽ; രാജ്യം വിറ്റു തുലയ്ക്കാനുള്ള കരാർ ഏറ്റെടുത്തിരിക്കുന്നു' -കെസി വേണുഗോപാൽ
Venugopal Commissioner Kumar Alliance കോഴിക്കോട്: ( www. ) തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജ്യ ആവശ്യപ്പെട്ട് ഇന്ത്യാസഖ്യം ഒറ്റക്കെട്ടായ പോരാട്ടം നടത്തുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. ഗ്യാനേഷ് കുമാർ ഏറ്റവും വലിയ…
Venugopal Commissioner Kumar Alliance
കോഴിക്കോട്: ( www. ) തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജ്യ ആവശ്യപ്പെട്ട് ഇന്ത്യാസഖ്യം ഒറ്റക്കെട്ടായ പോരാട്ടം നടത്തുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. ഗ്യാനേഷ് കുമാർ ഏറ്റവും വലിയ യൂദാസാണെന്നും നമ്പർ വൺ ക്രിമിനലാണെന്നും കെസി വേണുഗോപാൽ രൂക്ഷമായി വിമർശിച്ചു.
രാജ്യം വിറ്റുതുലയ്ക്കാനുള്ള മൊത്ത കരാർ ഏറ്റെടുത്തിരിക്കുന്ന ആളായി മാറിയിരിക്കുകയാണ് അയാളെന്ന് അദേഹം കുറ്റപ്പെടുത്തി. ഇന്ത്യയിൽ ഏറ്റവും വലിയ ഭൂകമ്പമാണ് നടന്നിരിക്കുന്നത്.
ഇതല്ലേ 24 മണിക്കൂറും ചർച്ച ചെയ്യേണ്ട വിഷയമെന്ന് കെസി വേണുഗോപാൽ ചോദിച്ചു. രാജ്യത്ത് ജനാധിപത്യം ഇല്ലെങ്കിൽ പിന്നെ എന്തുണ്ടായിട്ട് കാര്യമെന്ന് അദേഹം ചോദിച്ചു. ജനം ഇളകണ്ട വിഷയമാണ്. ഇളകിയേ പറ്റൂ.
ഈ സർക്കാർ നിയമവിരുദ്ധമായ സർക്കാരാണെന്ന് കെസി വേണുഗോപാൽ പറഞ്ഞു. 2014ൽ വോട്ട് ചോർച്ച നടത്തി പ്രധാനമന്ത്രിയായ ആളാണ് മോദിയെന്നും അദേഹം തുറന്നടിച്ചു.
വോട്ട് ചോര്‍ച്ചയ്ക്കും ജനാധിപത്യ കൊള്ളയ്ക്കും ചുക്കാന്‍ പിടിച്ചത് അമിത് ഷായാണ്. ജനാധ്യപത്യത്തെ മാറോട് ചേര്‍ത്തുപിടിക്കുന്ന സംസ്ഥാനമായ കേരളത്തിലേക്ക് അമിത് ഷാ എത്തുമ്പോള്‍ എന്തിന് ജനാധ്യപത്യത്തെ കൊല ചെയ്തു എന്ന് ചോദിക്കണമെന്ന് കെസി വേണു ഗോപാല്‍ ചോദിച്ചു.
നീതിക്ക് മുന്നില്‍ അവര്‍ കീഴടങ്ങേണ്ടി വരുമെന്ന് അദേഹം പറഞ്ഞു. രാജ്യത്തെ ജനങ്ങളുടെ വോട്ടർ പട്ടികയുടെ നേരിട്ടുള്ള ആക്സസ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനാണ്.
ആരെ വേണമെങ്കിലും ഉൾപ്പെടുത്താനും തള്ളിക്കളയാനും കഴിയും. പിന്നെന്തിനാണ് തിരഞ്ഞെടുപ്പ് എന്ന് കെസി വേണുഗോപാൽ ചോദിച്ചു.
English Summary:
Kozhikode: AICC General Secretary KC Venugopal said INDIA alliance will unitedly fight demanding resignation of Election Commissioner Gyanesh Kumar, according to report. He sharply criticized Gyanesh Kumar calling him biggest Judas and number one criminal and alleged he has taken contract to sell out country. He said biggest earthquake happened in India and this should be discussed 24 hours and questioned what is point if no democracy. He alleged this government is illegal and Modi became PM in 2014 by vote theft and Amit Shah led vote theft and democracy loot, and people should question Amit Shah when he comes to Kerala which upholds democracy. He said they will have to surrender before justice and chief election commissioner has direct access to voter list and can include or exclude anyone, then why election.
Venugopal Commissioner Kumar Alliance
Comments (0)