സൗദി അറേബ്യയിൽ മയക്കുമരുന്ന് കേസ്: മലയാളി യുവാവിന്റെ വധശിക്ഷ ദമാമിൽ നടപ്പാക്കി

റിയാദ്: സൗദി അറേബ്യയിലേക്ക് വൻ തോതിൽ മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കേസിൽ ശിക്ഷിക്കപ്പെട്ട മലയാളി യുവാവിന്റെ വധശിക്ഷ നടപ്പാക്കി. കണ്ണൂർ തലശ്ശേരി മാഹി പെരിങ്ങാടി സ്വദേശി അബൂട്ടി വെള്ളിലി (41) യുടെ വധശിക്ഷയാണ് നടപ്പിലാക്കിയത്. ദമാമിലെ ജയിൽ…


റിയാദ്: സൗദി അറേബ്യയിലേക്ക് വൻ തോതിൽ മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കേസിൽ ശിക്ഷിക്കപ്പെട്ട മലയാളി യുവാവിന്റെ വധശിക്ഷ നടപ്പാക്കി. കണ്ണൂർ തലശ്ശേരി മാഹി പെരിങ്ങാടി സ്വദേശി അബൂട്ടി വെള്ളിലി (41) യുടെ വധശിക്ഷയാണ് നടപ്പിലാക്കിയത്. ദമാമിലെ ജയിൽ വളപ്പിൽ വെച്ചാണ് ശിക്ഷ നടപ്പാക്കിയതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു.2023 ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഒമാനിൽ നിന്ന് റോഡ് മാർഗ്ഗം സൗദി അറേബ്യയിലേക്ക് എത്തിയ അബൂട്ടിയുടെ ലാൻഡ് ക്രൂയിസർ കാറിൽ നിന്ന് 43 കിലോഗ്രാം ലഹരിമരുന്ന് സൗദി കസ്റ്റംസും പോലീസും ചേർന്ന് പിടികൂടുകയായിരുന്നു. മറ്റൊരാൾ നൽകിയ പാഴ്സലായിരുന്നു ഇതെന്നും അതിൽ മയക്കുമരുന്നാണെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നുമാണ് വിചാരണ വേളയിൽ അബൂട്ടി വാദിച്ചത്.എന്നാൽ പ്രതിക്കെതിരായ തെളിവുകൾ ശക്തമായതിനെ തുടർന്ന് സൗദി കോടതി വധശിക്ഷ വിധിക്കുകയായിരുന്നു. വിധി ചോദ്യം ചെയ്ത് അബൂട്ടി സമർപ്പിച്ച ഉന്നതതല ഹർജികളും മേൽക്കോടതി തള്ളിയതോടെയാണ് ശിക്ഷ നടപ്പിലാക്കിയത്.

Comments (0)