‘തലയ്ക്കേറ്റ പരിക്കെന്ന് അറിയിച്ചു, പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ടിൽ നെഞ്ചിലും വയറിലും ക്ഷതം’; മലേഷ്യയിലെ യുവാവിന്റെ മരണത്തിൽ ദുരൂഹതയെന്ന് മാതാവിന്റെ പരാതി
Ship Able Seaman Death Aji Death Aji Mysterious Death വെഞ്ഞാറമൂട്: ( www. ) കോട്ടുകുന്നം സ്വദേശിയായ യുവാവ് മലേഷ്യയില്‍ മരിച്ചു. മരണത്തില്‍ ദുരൂഹതയുണ്ടന്ന് കാണിച്ചും കൂടുതല്‍ അന്വേഷണങ്ങള്‍ ആവശ്യപ്പെട്ടും മാതാവിന്റെ പരാതി. കോട്ടുകുന്നം…
Ship Able Seaman Death Aji Death Aji Mysterious Death
വെഞ്ഞാറമൂട്: ( www. ) കോട്ടുകുന്നം സ്വദേശിയായ യുവാവ് മലേഷ്യയില്‍ മരിച്ചു. മരണത്തില്‍ ദുരൂഹതയുണ്ടന്ന് കാണിച്ചും കൂടുതല്‍ അന്വേഷണങ്ങള്‍ ആവശ്യപ്പെട്ടും മാതാവിന്റെ പരാതി.
കോട്ടുകുന്നം ചരുവിള പുത്തന്‍ വീട്ടില്‍ വൈഷ്ണവ് അജി ഷീനയാണ് (20) മരിച്ചത്. മാതാവ് ഷീജ അനിയാണ് മരണത്തില്‍ ദുരൂഹത ആരോപിച്ചും അന്വേഷണം ആവശ്യപ്പെട്ടും വെഞ്ഞാറമൂട് പൊലീസില്‍ പരാതി നൽകിയത്.
വൈഷ്ണവ് മലേഷ്യയില്‍ കപ്പലില്‍ എബിള്‍ സീമാന്‍ ആയി ജോലി ചെയ്തുവരുകയായിരുന്നു. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 18ന് ഉച്ചക്ക് 2.15ന് ഒരു മലേഷ്യന്‍ നമ്പറില്‍നിന്ന് എനിക്ക് ഒരു ഫോണ്‍ വിളി വന്നു.
കപ്പലിലെ ക്രെയിന്‍ ബക്കറ്റ് ഇടിച്ച് ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് വൈഷ്ണവിനെ സരികി ഹോസ്പിറ്റലില്‍ എത്തിച്ചുവെന്നും തലച്ചോറിലുണ്ടായ രക്തസ്രാവവും തലയ്‌ക്കേറ്റ ഗുരുതര പരിക്കും കാരണം മരണം സംഭവിച്ചുവെന്നുമാണ് വിളിച്ചയാള്‍ പറഞ്ഞത്.
തുടര്‍ന്ന് ഞങ്ങള്‍ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കുന്നതിനായി നോര്‍ക്കയിലും മലേഷ്യയിലെ ഇന്ത്യന്‍ ഹൈകമീഷനിലും പരാതി നൽകി. എന്നാല്‍, തുടര്‍ന്നുണ്ടായ വിവരങ്ങള്‍ മരണത്തില്‍ വലിയ ദുരൂഹതകളുണ്ടെന്ന സംശയം ജനിപ്പിക്കുന്നതാണ്.
മലേഷ്യയില്‍നിന്ന് ലഭിച്ച പോസ്റ്റ്മോര്‍ട്ടം സര്‍ട്ടിഫിക്കറ്റില്‍ മരണകാരണമായി രേഖപ്പെടുത്തിയിരിക്കുന്നത് നെഞ്ചിലും വയറിലും ഏറ്റ ഗുരുതരമായ ക്ഷതങ്ങളാണെന്നാണ്. തലയ്‌ക്കേറ്റ പരിക്കും തലച്ചോറിലെ രക്തസ്രാവവുമാണ് മരണകാരണം എന്ന് ഫോണ്‍ മുഖേന അറിയിച്ച ഔദ്യോഗിക പ്രസ്താവനയുമായി ഇത് യോജിക്കുന്നതല്ല.
കൂടാതെ, അപകട സമയത്ത് ക്രെയിന്‍ പ്രവര്‍ത്തിപ്പിച്ചിരുന്ന വ്യക്തിക്ക് സാധുവായ ലൈസന്‍സ് ഉണ്ടായിരുന്നില്ല എന്ന് മലേഷ്യന്‍ പൊലീസ് രേഖകള്‍ വ്യക്തമാക്കുന്നു. ജയ്പൂരിലെ ‘സിദ്ധി വിനായക് പ്രഫഷനല്‍ അക്കാദമി പ്രൈവറ്റ് ലിമിറ്റഡ്’ എന്ന സ്ഥാപനത്തിലാണ് വൈഷ്ണവ് മാരി ടൈം കോഴ്‌സില്‍ ചേര്‍ന്നത്.
ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിങ്ങിന്റെ യാതൊരു അംഗീകാരവുമില്ലാതെയാണ് ഈ അക്കാദമി മാരിടൈം കോഴ്‌സുകള്‍ നടത്തുന്നതെന്ന് പിന്നീട് മനസ്സിലാക്കാനായി.
ഹ്രസ്വകാല കോഴ്സ് സംഘടിപ്പിച്ച ശേഷം, ഷിപ്പിങ് മന്ത്രാലയത്തെ തെറ്റിദ്ധരിപ്പിച്ച് വ്യാജമായി നാവിക രേഖകള്‍ ഉണ്ടാക്കി കയറ്റിവിടുകകയായിരുന്നു എന്നാണ് കരുതുന്നത്. മലേഷ്യന്‍ എമിഗ്രേഷന്‍ രേഖയുടെ മറവില്‍, ഇന്ത്യന്‍ റിക്രൂട്ട്മെന്റ് ഏജന്റുമാരുമായും ഷിപ്പിങ് ആന്‍ഡ് ഫോര്‍വേഡിങ് ഏജന്‍സികളുമായും ഒത്തുകളിച്ച് സീമാനായി മകനെ നിയമവിരുദ്ധമായി ജോലിക്ക് നിയോഗിക്കുകയായിരുന്നു.
ഡിജി ഷിപ്പിങ്ങിന്റെ നിര്‍ബന്ധിത ക്ലിയറന്‍സുകളോ സുരക്ഷാ മാനദണ്ഡങ്ങളോ ഇല്ലാതെയാണ് അവനെ ജോലി ചെയ്യിപ്പിച്ചത്. തുടക്കത്തില്‍ രേഖപ്പെടുത്തിയ നിയമാനുസൃതമായ കപ്പലില്‍ തന്നെയാണ് മകനെ നിയമിച്ചിരുന്നതെങ്കില്‍ അവന്‍ ഇന്നും ജീവനോടെ ഉണ്ടാകുമായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ മകന്റെ മരണത്തിന്റെ കൃത്യമായ കാരണവും സാഹചര്യങ്ങളും കണ്ടെത്തുന്നതിനായി മൃതദേഹം നാട്ടിലെത്തിച്ച് ഇന്ത്യയില്‍ വെച്ച് വിദഗ്ധ ഫോറന്‍സിക് റീപോസ്റ്റ്മോര്‍ട്ടം നടത്തുന്നതിന് ബന്ധപ്പെട്ട അധികാരികള്‍ക്ക് നിർദേശം നല്‍കുക,
വ്യാജ മാരിടൈം റിക്രൂട്ട്മെന്റ് ശൃംഖല, വ്യാജരേഖ ചമയ്ക്കല്‍, മനുഷ്യക്കടത്ത് എന്നിവ നടത്തിയ സിദ്ധി വിനായക് പ്രഫഷനല്‍ അക്കാദമി, റിക്രൂട്ട്മെന്റ് ഏജന്റുമാര്‍ (സുശീല്‍ കുമാര്‍ ബൈന്‍സ്ല, വിധി, അങ്കിത ശര്‍മ), ബന്ധപ്പെട്ട ഏജന്‍സികള്‍ എന്നിവര്‍ക്കെതിരെ ഉന്നതതലത്തിലുള്ള ക്രിമിനല്‍ അന്വേഷണത്തിന് ഉത്തരവിടുക,
മകന്റെ കെ.വൈ.സി വിവരങ്ങള്‍ (പാന്‍, ആധാര്‍, ഫോണ്‍ നമ്പര്‍ എന്നിവ) ഉപയോഗിച്ച് കേരളത്തിലോ ഇന്ത്യയിലോ അനധികൃത ലോണുകളോ സാമ്പത്തിക തട്ടിപ്പുകളോ നടത്തിയിട്ടുണ്ടോ എന്ന് സമഗ്രമായി അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പരാതിയിലൂടെ മാതാവ് ഉന്നയിച്ചിരിക്കുന്നത്.
English Summary:
Youth from Kottukunnam, Venjaramoodu, died in Malaysia, mother alleges mystery. Deceased Vaishnav Aji Sheena (20), Charuvila Puthen Veetil, Kottukunnam, was working as Able Seaman on ship. On Sep 18 at 2.15 pm, mother Sheeja Aniyan got call from Malaysian number saying crane bucket hit him, taken to Sarikei Hospital, died due to brain hemorrhage and head injury. She approached NORKA and Indian High Commission in Malaysia for body repatriation. But postmortem certificate from Malaysia shows cause as severe injuries to chest and abdomen, contradicting telephonic statement. Malaysian police records show crane operator had no valid license. Mother says he joined maritime course at Jaipur's Siddhi Vinayak Professional Academy Pvt Ltd which had no DG Shipping approval, made fake seafarer documents misleading Shipping Ministry, deployed him illegally via Malaysian emigration papers in collusion with recruitment agents and shipping forwarding agencies without DG Shipping clearances and safety norms. She seeks re-postmortem in India, high-level criminal probe against academy and agents Sushil Kumar Bainsla, Vidhi, Ankit Sharma, and probe into possible misuse of his KYC for loans.
Ship Able Seaman Death Aji Death Aji Mysterious Death
Comments (0)