കോഴിക്കോട് മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയെന്ന് പരാതി; ഉള്ളിയേരി സ്വദേശി യുട്യൂബർ അശ്വന്ത് കോക്ക് പൊലീസ് കസ്റ്റഡിയിൽ
Kok Police Accident കോഴിക്കോട് : ( www. ) സമൂഹമാധ്യമങ്ങളിൽ ചലച്ചിത്ര റിവ്യൂ നടത്തുന്നതിലൂടെ ശ്രദ്ധേയനായ യുട്യൂബർ കോഴിക്കോട് ഉള്ളിയേരി സ്വദേശി അശ്വന്ത് കോക്ക് പൊലീസ് കസ്റ്റഡിയിൽ. കോഴിക്കോട്ട് മദ്യപിച്ച് വാഹനം ഓടിച്ച് നിരവധി വാഹനങ്ങളിൽ…
Kok Police Accident
കോഴിക്കോട് : ( www. ) സമൂഹമാധ്യമങ്ങളിൽ ചലച്ചിത്ര റിവ്യൂ നടത്തുന്നതിലൂടെ ശ്രദ്ധേയനായ യുട്യൂബർ കോഴിക്കോട് ഉള്ളിയേരി സ്വദേശി അശ്വന്ത് കോക്ക് പൊലീസ് കസ്റ്റഡിയിൽ. കോഴിക്കോട്ട് മദ്യപിച്ച് വാഹനം ഓടിച്ച് നിരവധി വാഹനങ്ങളിൽ ഇടിച്ച് അപകടം ഉണ്ടാക്കിയ സംഭവത്തിലാണ് അശ്വന്തിനെ നടക്കാവ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്.
കോഴിക്കോട് എരഞ്ഞിപ്പാലത്ത് രാത്രി ഏഴരയോടെ ആയിരുന്നു അപകടം. കാറിലും ബൈക്കിലും അശ്വന്ത് ഓടിച്ച വാഹനം ഇടിക്കുകയായിരുന്നു. നാട്ടുകാർ നൽകിയ വിവരം അനുസരിച്ച് സ്ഥലത്തെത്തിയ പൊലീസ് അശ്വന്തിനെ വാഹനത്തിൽ നിന്ന് ഇറക്കുമ്പോൾ ലക്കുകെട്ട നിലയിലായിരുന്നു.
തുടർന്ന് അശ്വന്തിനെ കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനയ്ക്കു കൊണ്ടുപോയി. ഇടിച്ച വാഹനങ്ങളുടെ ഉടമകൾ നൽകിയ പരാതിപ്രകാരം അശ്വന്തിനെതിരെ കേസ് റജിസ്റ്റർ ചെയ്ത് തുടർനടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
English Summary:
Kozhikode: YouTuber Aswanth Kok, a native of Ulliyeri in Kozhikode known for film reviews on social media, was taken into police custody by Nadakkavu Police following a road accident at Eranhipalam. Police said the vehicle he was driving allegedly hit multiple vehicles, including a car and a motorcycle, around 7:30 pm. Police reached the spot after receiving information from local residents and said Aswanth appeared to be in an intoxicated condition when taken out of the vehicle. He was taken for a medical examination. Police said a case would be registered and further action taken based on complaints from the owners of the vehicles involved.
Kok Police Accident
Comments (0)