മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യം; കോൺഗ്രസ് പ്രവർത്തകസമിതിയുടെ പ്രത്യേക യോഗം ഇന്ന്
ഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള തുടർ പ്രക്ഷോഭങ്ങൾ ചർച്ച ചെയ്യാൻ കോൺഗ്രസ് പ്രവർത്തകസമിതിയുടെ പ്രത്യേക യോഗം ഇന്ന് ഡൽഹിയിൽ ചേരും. രാവിലെ 11 മണിക്ക് കോൺഗ്രസ് ആസ്ഥാനത്താണ് യോഗം. നിലവിൽ പാർട്ടി…
ഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള തുടർ പ്രക്ഷോഭങ്ങൾ ചർച്ച ചെയ്യാൻ കോൺഗ്രസ് പ്രവർത്തകസമിതിയുടെ പ്രത്യേക യോഗം ഇന്ന് ഡൽഹിയിൽ ചേരും.
രാവിലെ 11 മണിക്ക് കോൺഗ്രസ് ആസ്ഥാനത്താണ് യോഗം. നിലവിൽ പാർട്ടി നടത്തുന്ന സമരപരിപാടികൾ യോഗം വിലയിരുത്തും. നാളെ നടക്കാനിരിക്കുന്ന ഇന്ത്യാ സഖ്യത്തിന്റെ യോഗത്തിൽ സ്വീകരിക്കേണ്ട നിലപാടുകൾക്കും യോഗം അന്തിമരൂപം നൽകും.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ പുതിയ തീരുമാനങ്ങളും നിലപാടുകളും യോഗത്തിൽ പ്രധാന ചർച്ചാവിഷയമാകും. മുഖ്യമന്ത്രി വി.ഡി സതീശൻ, രമേശ് ചെന്നിത്തല തുടങ്ങിയ മുതിർന്ന നേതാക്കൾ യോഗത്തിൽ പങ്കെടുക്കും.
അതേസമയം, ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള സമരം കടുപ്പിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. ഡൽഹിയിൽ ഇന്ന് നടക്കുന്ന ഇടത് സംഘടനകളുടെ പ്രതിഷേധത്തിൽ നിരവധി പേർ പങ്കെടുക്കും. അഞ്ച് സംഘടനകൾ സംയുക്തമായാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്.
കമ്മീഷൻ യോഗം ചേർന്ന് ചില തീരുമാനങ്ങൾ എടുത്തെങ്കിലും രാജി ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് പ്രതിപക്ഷം. ഗ്യാനേഷ് കുമാറിന് ഇനി ഒരു നിമിഷം പോലും തുടരാൻ അവകാശമില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി പറഞ്ഞു.
അതിനിടെ, ഒക്ടോബർ രണ്ടിന് ജന്തർ മന്തറിൽ നടത്താനിരുന്ന യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിന് ഡൽഹി പൊലീസ് അനുമതി നിഷേധിച്ചു. കോടതിയെ സമീപിക്കുമെന്ന് യൂത്ത് കോൺഗ്രസ് അറിയിച്ചു.
ബിഹാറിൽ എസ്ഐആർ കാരണം വോട്ട് നഷ്ടപ്പെട്ടവരുടെ സമ്മേളനം വിളിച്ചുചേർക്കുമെന്ന് സിപിഐഎംഎൽ വ്യക്തമാക്കി.
Comments (0)