'വിജയത്തേക്കാൾ മധുരമുള്ള തോൽവി'; കുറ്റിച്ചിറയിലെ എൽഡിഎഫ് മുന്നേറ്റത്തിൽ പ്രതികരിച്ച് പി.എ. മുഹമ്മദ് റിയാസ്

Mohamed Riyas Ward Corporation Bye Election കോഴിക്കോട്: ( ) കോഴിക്കോട് കോർപറേഷനിലെ കുറ്റിച്ചിറ വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് നടത്തിയ ശക്തമായ മുന്നേറ്റത്തിൽ പ്രതികരണവുമായി മന്ത്രി പി.എ. മുഹമ്മദ് റിയാസ് എം.എൽ.എ രംഗത്ത്. വിജയത്തെ പോലെ…


Mohamed Riyas Ward Corporation Bye Election

കോഴിക്കോട്: ( ) കോഴിക്കോട് കോർപറേഷനിലെ കുറ്റിച്ചിറ വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് നടത്തിയ ശക്തമായ മുന്നേറ്റത്തിൽ പ്രതികരണവുമായി മന്ത്രി പി.എ. മുഹമ്മദ് റിയാസ് എം.എൽ.എ രംഗത്ത്. വിജയത്തെ പോലെ മധുരമുണ്ട് ഈ തോൽവിക്ക് എന്നാണ് റിയാസ് ഇതിനെ വിശേഷിപ്പിച്ചത്. മുൻപ് 2273 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ലീഗ് വിജയിച്ച കുറ്റിച്ചിറ വാർഡിൽ, ഇത്തവണ യു.ഡി.എഫ് ഭൂരിപക്ഷം വെറും 436 വോട്ടിലേക്ക് ചുരുങ്ങിയെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു.

ജനവിരുദ്ധ യു.ഡി.എഫ് സർക്കാർ നിലപാടുകളും മതനിരപേക്ഷതയിൽ വെള്ളം ചേർത്ത് ബി.ജെ.പി രാഷ്ട്രീയത്തോടുള്ള സമീപനവും യു.ഡി.എഫ് പരമ്പരാഗത വോട്ടർമാർ ഉൾപ്പെടെയുള്ളവരെ എൽഡിഎഫിന് വോട്ട് ചെയ്യാൻ പ്രേരിപ്പിച്ചതായി മുഹമ്മദ് റിയാസ് അഭിപ്രായപ്പെട്ടു. യു.ഡി.എഫിന്റെ ഉറച്ച ശക്തികേന്ദ്രത്തിൽ വലിയ മുന്നേറ്റം സാധ്യമാക്കിയ പ്രവർത്തകർക്കും വോട്ടർമാർക്കും അദ്ദേഹം അഭിവാദ്യങ്ങൾ അറിയിച്ചു. ഒപ്പം വിജയിച്ച യു.ഡി.എഫ് സ്ഥാനാർത്ഥിക്കും ലീഗ് കേന്ദ്രത്തിൽ പൊരുതിത്തോറ്റ എൽഡിഎഫ് സ്ഥാനാർത്ഥിക്കും അദ്ദേഹം അഭിനന്ദനങ്ങൾ നേർന്നു.

കോഴിക്കോട് കോർപറേഷനിലെ കുറ്റിച്ചിറ 59-ാം വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ മുസ്ലീം ലീഗ് സ്ഥാനാർത്ഥി ഫർസീനയാണ് വിജയിച്ചത്. മുൻ കൗൺസിലറായിരുന്നയാൾ എം.എൽ.എയായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നാണ് കുറ്റിച്ചിറയിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. വാർഡ് നിലനിർത്താനായെങ്കിലും ഭൂരിപക്ഷം കുത്തനെ കുറഞ്ഞത് മുസ്ലീം ലീഗിന് വലിയ തിരിച്ചടിയായിരിക്കുകയാണ്. ആകെ 2711 വോട്ടുകൾ നേടിയാണ് ഫർസീന വിജയം സ്വന്തമാക്കിയത്. എൽഡിഎഫിനായി മത്സരിച്ച ജംഷീന ടി.ടിക്ക് 2275 വോട്ടുകളും, ബി.ജെ.പിക്കായി മത്സരിച്ച ജീജ കെയ്ക്ക് 204 വോട്ടുകളുമാണ് ലഭിച്ചത്.

English Summary:

Minister P.A. Mohamed Riyas has reacted to the LDF's strong performance in the Kuttichira ward bye-election in Kozhikode Corporation, stating that the defeat feels as sweet as a victory as the UDF's majority dropped drastically. Muslim League candidate Farzeena won the seat, retaining it for the UDF with 2711 votes against LDF's Jamsheena T.T., who secured 2275 votes.

Mohamed Riyas Ward Corporation Bye Election

Comments (0)