മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം മർകസിലെത്തി; കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച നടത്തി

കോഴിക്കോട്:കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുമായുള്ള ആത്മബന്ധം പുതുക്കാൻ മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്റാഹീം മർകസ് ക്യാമ്പസിലെത്തി. ഊഷ്‌മളമായ വരവേൽപ്പാണ് മർകസിൽ ഒരുക്കിയത്.വൈകീട്ട് അഞ്ച് മണിയോടെയാണ് ഔദ്യോഗിക വിമാനത്തിൽ മലേഷ്യൻ…


കോഴിക്കോട്:കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുമായുള്ള ആത്മബന്ധം പുതുക്കാൻ മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്റാഹീം മർകസ് ക്യാമ്പസിലെത്തി. ഊഷ്‌മളമായ വരവേൽപ്പാണ് മർകസിൽ ഒരുക്കിയത്.വൈകീട്ട് അഞ്ച് മണിയോടെയാണ് ഔദ്യോഗിക വിമാനത്തിൽ മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്റാഹീം കരിപ്പൂരിൽ എത്തിയത്. മന്ത്രി ടി സിദ്ദീഖീന്റെയും ഇ ടി മുഹമ്മദ് ബഷീർ എംപിയുടെയും എംഎൽഎമാരായ ടി വി ഇബ്റാഹീം, അഷ്റഫലി തുടങ്ങിയവരുടെയും നേതൃത്വത്തിൽ സ്വീകരിച്ചു.. മർകസ് ഡയറക്ട‌ർ ഡോ. എ പി അബ്ദുൽ ഹകീം അസ്ഹരി, മാനേജർ സി മുഹമ്മദ് ഫൈസി, ചാലിയം കരീംഹാജി, കുറ്റൂർ അബ്ദുർറഹ്മാൻ ഹാജി തുടങ്ങിയ നേതാക്കളുടെയും മർകസ് പ്രതിനിധികളുടെയും നേതൃത്വത്തിൽ പൂച്ചെണ്ട് നൽകി അദ്ദേഹത്തെ സ്വീകരിച്ചു. നയതന്ത്ര പ്രതിനിധി സംഘവും അനുഗമിച്ചിരുന്നു.



Comments (0)