തുറയൂർ പഞ്ചായത്ത് കായിക മേള: ജെംസ് സ്കൂൾ ചാമ്പ്യന്മാരായി.

കുലുപ്പ സലഫി കോളേജ് ഗ്രൗണ്ടിൽ വെച്ച് നടന്ന തുറയൂർ പഞ്ചായത്ത്‌ കായിക മേളയിൽ ജെംസ് സ്കൂൾ ചാമ്പ്യന്മാരായി.തുറയൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അസീഫ പടന്നയിൽ ഉത്ഘാടനം ചെയ്ത മേളയിൽ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ഇ.കെ.ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ…



കുലുപ്പ സലഫി കോളേജ് ഗ്രൗണ്ടിൽ വെച്ച് നടന്ന തുറയൂർ പഞ്ചായത്ത്‌ കായിക മേളയിൽ ജെംസ് സ്കൂൾ ചാമ്പ്യന്മാരായി.തുറയൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അസീഫ പടന്നയിൽ ഉത്ഘാടനം ചെയ്ത മേളയിൽ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ഇ.കെ.ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ജില്ലാ പഞ്ചായത്ത്‌ മെമ്പർ ഷീബ പി സി മുഖ്യ അതിഥിയായ സമാപന സമ്മേളനത്ത വിജയികൾക്കള്ള സമ്മാനദാനം നടത്തി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻറിങ് കമ്മറ്റി ചെയർപേർസൺനസീമ തെനങ്കാലിൽ, വികസന കാര്യ സ്റ്റാൻറിങ് കമ്മറ്റി ചെയർപേർസൺ മിജിഷ, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ശ്രീകല, ജിഷ, തുടങ്ങിയവർ സംസാരിച്ചു. പി ഇ സി കൺവീനർ ഹരീഷ് മാസ്റ്റർ സ്വാഗതവും കായികമേള കൺവീനർ യൂസഫ് മാസ്റ്റർ നന്ദിയും പറഞ്ഞു. കായികമേളയിൽ തുറയൂർ ജെംസ് സ്കൂൾ 72 പോയിന്റോടെ ഒന്നാം സ്ഥാനവും 26 പോയിന്റോടെ പയ്യോളി എം എൽ പി സ്കൂൾ രണ്ടാം സ്ഥാനവും 24 പോയിന്റോടെ പള്ളിക്കുനി എം എൽ പി സ്കൂൾ മൂന്നാം സ്ഥാനവും നേടി.

Comments (0)