മാണിക്കാംകണ്ടി പത്മനാഭന്റെ പത്താം ചരമവാര്‍ഷിക ദിനം ആചരിച്ചു
Padmanabhan Changaroth Anniversary ചങ്ങരോത്ത് : എന്‍സിപി ബ്ലോക്ക് നേതാവായിരുന്ന മാണിക്കാംകണ്ടി പത്മനാഭന്റെ പത്താം ചരമവാര്‍ഷിക ദിനം എന്‍സിപി ചങ്ങരോത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആചരിച്ചു. രാവിലെ അദ്ദേഹത്തിന്റെ ശവകുടീരത്തില്‍…
Padmanabhan Changaroth Anniversary
ചങ്ങരോത്ത് : എന്‍സിപി ബ്ലോക്ക് നേതാവായിരുന്ന മാണിക്കാംകണ്ടി പത്മനാഭന്റെ പത്താം ചരമവാര്‍ഷിക ദിനം എന്‍സിപി ചങ്ങരോത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആചരിച്ചു. രാവിലെ അദ്ദേഹത്തിന്റെ ശവകുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തിയാണ് അനുസ്മരണ ചടങ്ങുകള്‍ക്ക് തുടക്കമായത്.
തുടര്‍ന്ന് നടന്ന അനുസ്മരണ യോഗത്തില്‍ എന്‍സിപി സംസ്ഥാന കമ്മിറ്റി അംഗം കെ.കെ കുഞ്ഞിക്കണാരന്‍ അനുസ്മരണ പ്രഭാഷണം നടത്തി. ചടങ്ങില്‍ ഇ.പി ദിനേശ് കുമാര്‍, സി.കെ നാരായണന്‍, പി.സി അബ്ദുള്‍ ഖാദര്‍, എം.വി കുഞ്ഞിരാമന്‍ തുടങ്ങിയ നേതാക്കളും ബന്ധുക്കളും സുഹൃത്തുക്കളും കുടുംബാംഗങ്ങളും പങ്കെടുത്തു. പാര്‍ട്ടിക്ക് നല്‍കിയ സംഭാവനകള്‍ അനുസ്മരിച്ചാണ് നേതാവിന് ആദരാഞ്ജലി അര്‍പ്പിച്ചത്.
Padmanabhan Changaroth Anniversary
Comments (0)