വോട്ടെടുപ്പ് അട്ടിമറി ആരോപണം: തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് ഇന്ന് ഇൻഡ്യ മുന്നണി എംപിമാരുടെ മാർച്ച്

ന്യൂഡൽഹി: വോട്ട് മോഷണ ആരോപണത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഇൻഡ്യ മുന്നണിയുടെ വൻ പ്രതിഷേധം. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ജ്ഞാനേഷ് കുമാറിനെ നീക്കണമെന്നാവശ്യപ്പെട്ട് ഇന്ന് (ഒക്ടോബർ 6) ഇൻഡ്യ മുന്നണി എംപിമാർ തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനമായ…

ന്യൂഡൽഹി: വോട്ട് മോഷണ ആരോപണത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഇൻഡ്യ മുന്നണിയുടെ വൻ പ്രതിഷേധം. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ജ്ഞാനേഷ് കുമാറിനെ നീക്കണമെന്നാവശ്യപ്പെട്ട് ഇന്ന് (ഒക്ടോബർ 6) ഇൻഡ്യ മുന്നണി എംപിമാർ തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനമായ നിർവാചൻ സദനിലേക്ക് മാർച്ച് നടത്തും.

രാവിലെ 10.30ന് പാർലമെന്റിലെ മകർ ദ്വാറിൽ എംപിമാർ ഒത്തുചേരും, 11 മണി മുതൽ നിർവാചൻ സദനിലേക്ക് സമാധാനപരമായ മാർച്ച്.

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്നിവരുടെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് തീരുമാനം. കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശാണ് ഇക്കാര്യം അറിയിച്ചത്.

പ്രതിപക്ഷത്തിന്റെ മൂന്ന് പ്രധാന ആവശ്യങ്ങൾ:

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ജ്ഞാനേഷ് കുമാർ രാജിവെക്കണം

SIR (Special Intensive Revision) റദ്ദാക്കണം

ബാലറ്റ് പേപ്പർ വോട്ടെടുപ്പ് തിരിച്ചുകൊണ്ടുവരണം

SIR ന്റെ പേരിൽ രാജ്യത്താകെ 13.5 കോടി വോട്ടർമാരുടെ പേര് വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്തുവെന്നാണ് കോൺഗ്രസിന്റെ ആരോപണം. എന്നാൽ ഇത് കരട് ലിസ്റ്റിലെ കണക്കാണെന്നും അന്തിമമായി നീക്കം ചെയ്തതല്ലെന്നുമാണ് കമ്മീഷന്റെ വിശദീകരണം.

ഇന്നത്തെ മാർച്ചിന് പിന്നാലെ ഒക്ടോബർ 8 വരെ ജില്ലാ തലങ്ങളിൽ പ്രതിഷേധം, ഒക്ടോബർ 10 മുതൽ 20 വരെ ബ്ലോക്ക് തലത്തിൽ ബൈക്ക് റാലികൾ, പദയാത്രകൾ, നവംബർ 1ന് ഡൽഹിയിൽ വൻ റാലി എന്നിവയും ഇൻഡ്യ മുന്നണി പ്രഖ്യാപിച്ചിട്ടുണ്ട്.

Comments (0)