മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരായ രാജ്യവ്യാപക സമരങ്ങൾക്ക് ഇന്ന് തുടക്കം

ദില്ലി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ രാജ്യവ്യാപക സമരങ്ങൾക്ക് ഇന്ന് തുടക്കം. ഇന്ത്യ സഖ്യം പ്രഖ്യാപിച്ച സമരവും മുംബൈയിൽ പ്രഖ്യാപിച്ച പ്രതിഷേധവും ഇന്ന് നടക്കും. വിവിധ സംഘടനകൾ ദില്ലിയിൽ ഇന്ന് സമരം പ്രഖ്യാപിച്ചിട്ടുണ്ട്.…

ദില്ലി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ രാജ്യവ്യാപക സമരങ്ങൾക്ക് ഇന്ന് തുടക്കം. ഇന്ത്യ സഖ്യം പ്രഖ്യാപിച്ച സമരവും മുംബൈയിൽ പ്രഖ്യാപിച്ച പ്രതിഷേധവും ഇന്ന് നടക്കും.

വിവിധ സംഘടനകൾ ദില്ലിയിൽ ഇന്ന് സമരം പ്രഖ്യാപിച്ചിട്ടുണ്ട്. ജന്തർമന്തറിലേക്ക് എസ്എഫ്ഐയും ഡിവൈഎഫ്ഐയും പ്രതിഷേധ മാർച്ച് നടത്തും. മാർച്ചിന് ദില്ലി പൊലീസ് അനുമതി നൽകിയിട്ടില്ല.

ഇന്ത്യ സഖ്യം പ്രഖ്യാപിച്ച ഒരാഴ്ചത്തെ ജില്ലാതല പ്രതിഷേധ പരിപാടികളും ഇന്ന് മുതൽ ആരംഭിക്കും. ജില്ലാ മജിസ്ട്രേറ്റ് ആസ്ഥാനങ്ങളിലേക്ക് ‘ജനാധിപത്യ സംരക്ഷണ മാർച്ച്’ നടത്തും.

മുംബൈ ദാദറിലെ ശിവാജി പാർക്കിൽ വൈകിട്ട് നാല് മണിക്കാണ് പ്രതിഷേധം. മുംബൈ പൊലീസ് അനുമതി നിഷേധിച്ചെങ്കിലും പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്ന് സംഘാടകർ പ്രഖ്യാപിച്ചു. പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ മുംബൈ നഗരത്തിൽ സുരക്ഷ ശക്തമാക്കി.

അതേസമയം, ഗ്യാനേഷ് കുമാറിനെതിരായ ഇംപീച്ച്മെന്റ് പ്രമേയം ഉടൻ വേണ്ടെന്നാണ് ഇന്ത്യ സഖ്യ യോഗത്തിലെ നിലപാട്. പാർലമെന്റിലെ പ്രമേയങ്ങളേക്കാൾ തെരുവിലെ പോരാട്ടമാണ് ആവശ്യമെന്ന് യോഗത്തിൽ ഇടതു പാർട്ടികളും തൃണമൂൽ കോൺഗ്രസും ചൂണ്ടിക്കാട്ടി.

പുതിയ വോട്ടർമാർക്കുള്ള ഓൺലൈൻ ‘ഫോം 6’ ചട്ടവിരുദ്ധമായി മാറ്റിയതിൽ കമ്മീഷനെയും ഐടി പങ്കാളിയായ ടാറ്റ കൺസൾട്ടൻസി സർവീസിനെയും ലക്ഷ്യമിട്ട് രാഹുൽ ഗാന്ധി രംഗത്തെത്തി.

Comments (0)