ബംഗളൂരു-മൈസൂരു ഹൈവേയിൽ ബൈക്ക് അപകടം; കണ്ണൂർ സ്വദേശി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

ബംഗളൂരു: ബംഗളൂരു-മൈസൂരു ഹൈവേയിൽ മാണ്ഡ്യക്ക് സമീപം ബൈക്ക് അപകടത്തിൽ കണ്ണൂർ സ്വദേശിക്ക് ദാരുണാന്ത്യം. കണ്ണൂർ തളാപ്പ് സ്വദേശി ഫസീൽ ആണ് മരിച്ചത്. ബംഗളൂരുവിൽ ഇന്റീരിയർ ഡിസൈനിംഗ് പഠിക്കുന്ന ഫസീലും സുഹൃത്ത് ഇംറാനും നാട്ടിലേക്ക് പോകുന്നതിനിടെയാണ്…

ബംഗളൂരു: ബംഗളൂരു-മൈസൂരു ഹൈവേയിൽ മാണ്ഡ്യക്ക് സമീപം ബൈക്ക് അപകടത്തിൽ കണ്ണൂർ സ്വദേശിക്ക് ദാരുണാന്ത്യം. കണ്ണൂർ തളാപ്പ് സ്വദേശി ഫസീൽ ആണ് മരിച്ചത്.

ബംഗളൂരുവിൽ ഇന്റീരിയർ ഡിസൈനിംഗ് പഠിക്കുന്ന ഫസീലും സുഹൃത്ത് ഇംറാനും നാട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ റോഡരികിൽ നിർത്തിയിട്ടിരുന്ന ക്രെയിൻ റിക്കവറി വാനിൽ ബൈക്ക് ഇടിച്ചാണ് അപകടമുണ്ടായത്.

പരിക്കേറ്റ ഇംറാനെ മൈസൂരു മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആൾ ഇന്ത്യ കെ.എം.സി.സി നേതാക്കളായ റഷീദ് മാണ്ഡ്യ, സഹീർ മൈസൂരു എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Comments (0)