ഹൂതി ആക്രമണ ഭീഷണി: സൗദിയിൽ ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശം, വിമാന സർവീസുകൾ റദ്ദാക്കി

റിയാദ്: സൗദി അറേബ്യയിൽ ഹൂതി ആക്രമണ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ രാജ്യത്തുള്ള ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രതാ നിർദേശവുമായി ഇന്ത്യൻ എംബസി. പ്രവാസികൾ വീടിനുള്ളിൽ തന്നെ തുടരണമെന്നും സോഷ്യൽ മീഡിയ വഴിയുള്ള തെറ്റായ പ്രചാരണങ്ങളിൽ…


റിയാദ്: സൗദി അറേബ്യയിൽ ഹൂതി ആക്രമണ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ രാജ്യത്തുള്ള ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രതാ നിർദേശവുമായി ഇന്ത്യൻ എംബസി. പ്രവാസികൾ വീടിനുള്ളിൽ തന്നെ തുടരണമെന്നും സോഷ്യൽ മീഡിയ വഴിയുള്ള തെറ്റായ പ്രചാരണങ്ങളിൽ വിശ്വസിക്കരുതെന്നും എംബസി വ്യക്തമാക്കി.മേഖലയിൽ സംഘർഷ സാധ്യത തുടരുന്നതിനാൽ കേരളത്തിൽ നിന്നുള്ളതടക്കം റിയാദിലേക്കുള്ള നിരവധി വിമാന സർവീസുകൾ വിവിധ കമ്പനികൾ റദ്ദാക്കി. എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ, ആകശ എയർ തുടങ്ങിയ കമ്പനികളാണ് സർവീസുകൾ നിർത്തിവെച്ചത്. ശനിയാഴ്ച വരെയുള്ള സർവീസുകൾ റദ്ദാക്കിയതായി എയർ ഇന്ത്യ അറിയിച്ചിട്ടുണ്ട്.കണ്ണൂരിൽ നിന്ന് റിയാദിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം തിരിച്ചിറക്കി. വിമാന സർവീസുകൾ മുടങ്ങിയ സാഹചര്യത്തിൽ യാത്രക്കാർക്ക് ടിക്കറ്റ് തുക പൂർണ്ണമായും റീഫണ്ട് നൽകുമെന്ന് വിമാനക്കമ്പനികൾ ഉറപ്പുനൽകിയിട്ടുണ്ട്.

Comments (0)