പുറക്കാട് സൗത്ത് എൽ.പി. സ്‌കൂളിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ ആരംഭിച്ചു

പുറക്കാട്: പുറക്കാട് സൗത്ത് എൽ.പി. സ്‌കൂളിൽ "കുട്ടിയെ അറിയാൻ വീടറിവ് - എന്റെ വീട് ലഹരി വിമുക്തം എന്റെ കുടുംബം സുരക്ഷിതം" എന്ന ലഹരി വിരുദ്ധ ക്യാമ്പയിന് ഗാന്ധി ജയന്തി ദിനത്തിൽ തുടക്കമായി.പി.ടി.എ. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം അടിയോട്ടിൽ…


പുറക്കാട്: പുറക്കാട് സൗത്ത് എൽ.പി. സ്‌കൂളിൽ "കുട്ടിയെ അറിയാൻ വീടറിവ് - എന്റെ വീട് ലഹരി വിമുക്തം എന്റെ കുടുംബം സുരക്ഷിതം" എന്ന ലഹരി വിരുദ്ധ ക്യാമ്പയിന് ഗാന്ധി ജയന്തി ദിനത്തിൽ തുടക്കമായി.പി.ടി.എ. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം അടിയോട്ടിൽ രമേശന്റെ വസതിയിൽ വെച്ച് നടന്ന ചടങ്ങിൽ വാർഡ് മെമ്പർ എം.കെ. വാസുദേവൻ മാസ്റ്റർ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ. വൈസ് പ്രസിഡന്റ് ശരണ്യ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.എം.പി.ടി.എ. വൈസ് ചെയർപേഴ്‌സൺ ഷിബിന, എക്സിക്യൂട്ടീവ് അംഗങ്ങളായ കാരാട്ട് കണ്ടി രാജൻ, സജിത്ത്, പ്രതീഷ്, ദിലീഷ് കുമാർ കൈനോളി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. സ്‌കൂൾ ഹെഡ്മിസ്ട്രസ് ആർ. സുഷമ ടീച്ചർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് ശാകിർ പി.കെ. നന്ദിയും രേഖപ്പെടുത്തി.

Comments (0)