ചേമഞ്ചേരി യു.പി സ്കൂളിൽ ഡിജിറ്റൽ സ്ക്വയർ ഉദ്ഘാടനം ചെയ്തു.
ചേമഞ്ചേരി :ആധുനിക സാങ്കേതികവിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ പഠനാനുഭവങ്ങൾ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ചേമഞ്ചേരി യു.പി. സ്കൂളിൽ ആരംഭിച്ച ഡിജിറ്റൽ സ്ക്വയർ ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അജയ് ബോസ്…
ചേമഞ്ചേരി :ആധുനിക സാങ്കേതികവിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ പഠനാനുഭവങ്ങൾ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ചേമഞ്ചേരി യു.പി. സ്കൂളിൽ ആരംഭിച്ച ഡിജിറ്റൽ സ്ക്വയർ ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അജയ് ബോസ് ഉദ്ഘാടനം ചെയ്തു.
സാങ്കേതികവിദ്യയെ പഠനത്തിന്റെ ഭാഗമാക്കി വിദ്യാർത്ഥികളുടെ സർഗാത്മകതയും അന്വേഷണാത്മക ചിന്തയും പരിപോഷിപ്പിക്കാൻ ഡിജിറ്റൽ സ്ക്വയർ സഹായകമാകുമെന്ന് അദ്ദേഹം പറഞ്ഞു. പി.ടി.എ പ്രസിഡണ്ട് ഫൗസിയ അധ്യക്ഷയായി.
ഗ്രാമപഞ്ചായത്ത് അംഗം പി.പി ശ്രീജ, ഹെഡ്മിസ്ട്രസ് സഫിയ കെ, മദർ പി.ടി.എ ഷിനി സുൽത്താന, പി ടി എ വൈസ് പ്രസിഡണ്ട് ബിൻസി, സ്റ്റാഫ് സെക്രട്ടറി ഷരീഫ് കാപ്പാട്, ഷീജ എസ്, ബിജു കാവിൽ, ലാലു പ്രസാദ്, നസീറ എ.കെ.എസ് സംസാരിച്ചു.
The post ചേമഞ്ചേരി യു.പി സ്കൂളിൽ ഡിജിറ്റൽ സ്ക്വയർ ഉദ്ഘാടനം ചെയ്തു. appeared first on.
Comments (0)