കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി നിയോജകമണ്ഡലം കണ്വെന്ഷന് നടന്നു; പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
കൊയിലാണ്ടി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി നിയോജകമണ്ഡലം കണ്വെന്ഷന് കൊയിലാണ്ടി ടൗണ് ഹാളില് വെച്ച് വിപുലമായ പരിപാടികളോടെ നടന്നു. മണ്ഡലത്തിലെ 17 യൂണിറ്റുകളില് നിന്നുള്ള നിരവധി വ്യാപാരികള് കണ്വെന്ഷനില് പങ്കെടുത്തു.…
കൊയിലാണ്ടി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി നിയോജകമണ്ഡലം കണ്വെന്ഷന് കൊയിലാണ്ടി ടൗണ് ഹാളില് വെച്ച് വിപുലമായ പരിപാടികളോടെ നടന്നു. മണ്ഡലത്തിലെ 17 യൂണിറ്റുകളില് നിന്നുള്ള നിരവധി വ്യാപാരികള് കണ്വെന്ഷനില് പങ്കെടുത്തു. കോഴിക്കോട് ജില്ലാ പ്രസിഡന്റ് ബാപ്പു ഹാജി കണ്വെന്ഷന് ഔപചാരികമായി ഉദ്ഘാടനം ചെയ്തു.
നിയോജകമണ്ഡലം പ്രസിഡന്റ് എം. ഫൈസല് യോഗത്തില് അധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം ജനറല് സെക്രട്ടറി കെ. എം. രാജീവന് സ്വാഗതവും ട്രഷറര് വരവുചെലവ് കണക്കുകളും അവതരിപ്പിച്ചു. സലീം രാമനാട്ടുകര ചടങ്ങില് മുഖ്യപ്രഭാഷണം നടത്തി. കണ്വെന്ഷനില് വെച്ച് 2026-28 വര്ഷത്തേക്കുള്ള കൊയിലാണ്ടി നിയോജകമണ്ഡലത്തിന്റെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. നിയോജകമണ്ഡലത്തിന്റെ ചുമതലയുള്ള ജില്ലാ വൈസ് പ്രസിഡന്റ് മണിയോത്ത് മൂസാ സാഹിബാണ് ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് പ്രഖ്യാപനം നടത്തിയത്.
പുതിയ ഭാരവാഹികള്:
പ്രസിഡന്റ്: കെ. എം. രാജീവന് (കൊയിലാണ്ടി)
ജനറല് സെക്രട്ടറി: സനീര് വില്ല്യംകണ്ടി (നന്തി)
ട്രഷറര്: ആരങ്ങില് ബാലകൃഷ്ണന് (തിരുവങ്ങൂര് / കീഴരിയൂര്)
വൈസ് പ്രസിഡന്റുമാര്:
1. സത്യന് കൊല്ലം
2. ഷാജി ചെങ്ങോട്ട്കാവ്
3. ഷിജിത്ത് പൂക്കാട്
4. സമീര് പയ്യോളി
5. റിനീഷ് കെ. കെ. (കൊയിലാണ്ടി)
സെക്രട്ടറിമാര്:
1. ജലീല് മൂസ (മൂടാടി)
2. സുനില് പ്രകാശ് (കൊയിലാണ്ടി)
3. അക്ബര് (തിക്കോടി)
4. സൈഫുദ്ദീന് (പുറക്കാട്)
ക്ഷണിതാക്കള്:
1. അമേത്ത് കുഞ്ഞമ്മദ്, 2. സഹീര് ഗാലക്സി
ചടങ്ങില് വിവിധ ജില്ലാ ഭാരവാഹികളായ എറത്ത് ഇക്ബാല്, കെ. ടി. വിനോദന്, ജി. ജി. കെ. തോമസ്, ബാബു കൈലാസ്, വി. സുനില്കുമാര്, മനാഫ് കാപ്പാട്, കമ്മന ഷംസു, രാജന് കാന്തപുരം, ഗംഗാധരന്, കെ. എം. ഹനീഫ, എളേറ്റില് ഷംസു എന്നിവര് സംസാരിച്ചു.
പ്രമേയം:
ദേശീയപാത വികസനത്തിന്റെ ഭാഗമായി കടകള് നഷ്ടപ്പെട്ട വ്യാപാരികള്ക്ക് സര്ക്കാരില് നിന്ന് അടിയന്തിര ധനസഹായം ലഭ്യമാക്കുന്നതിനായി നിവേദനം നല്കാന് കണ്വെന്ഷന് ഐക്യകണ്ഠേന പ്രമേയം പാസാക്കി.
The post കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി നിയോജകമണ്ഡലം കണ്വെന്ഷന് നടന്നു; പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു appeared first on.
Comments (0)