ഗ്യാനേഷ് കുമാറിനെ തുറുങ്കിലടക്കണം* -സിറ്റിസൺസ് ഫോറം

വോട്ടവകാശമുള്ളവരും ഇല്ലാത്തവരുമായ രണ്ടു തരം പൗരരെ സൃഷ്ടിക്കുന്നതിനു വേണ്ടി തെരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കാൻ ശ്രമിക്കുന്ന മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണർ ഗ്യാനേഷ് കുമാറിനെ അറസ്റ്റ് ചെയ്ത് തുറുങ്കിലടക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സിറ്റിസൺ…



വോട്ടവകാശമുള്ളവരും ഇല്ലാത്തവരുമായ രണ്ടു തരം പൗരരെ സൃഷ്ടിക്കുന്നതിനു വേണ്ടി തെരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കാൻ ശ്രമിക്കുന്ന മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണർ ഗ്യാനേഷ് കുമാറിനെ അറസ്റ്റ് ചെയ്ത് തുറുങ്കിലടക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സിറ്റിസൺ സ്‌ഫോറം ഫോർ പീസ് & ജസ്റ്റിസ്‌ പ്രവർത്തകർ കുറ്റ്യാടി ടൗണിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. പ്രകടനത്തിന് പി.അബ്ദുൾ മജീദ്, ഗഫൂർ മലോപ്പൊയിൽ, എം.ടി.പത്മനാഭൻ,കെ.കെ.രമേഷ് ബാബു,ഹമീദ് ചിറക്കര,സുധീർ പ്രകാശ് വി.പി, പി.സുബൈർ എന്നിവർ നേതൃത്വം നൽകി. രാജ്യവ്യാപകമായി നടക്കുന്ന ജനകീയ പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട് നടത്തിയ പൊതു യോഗത്തിൽ ഫോറം ചെയർമാൻ മൊയ്തു കണ്ണങ്കോടൻ അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ ടി.നാരായണൻ വട്ടോളി, സി.കെ.കരുണാകരൻ, കെ. ബാബുരാജ്, ഡൽഹി കേളപ്പൻ, പി.സി. സുനിൽ എന്നിവർ പ്രസംഗിച്ചു.

Comments (0)