ചേമഞ്ചേരിയില്‍ കത്തെഴുതിയും പോസ്റ്റ് ഓഫീസ് സന്ദര്‍ശിച്ചും വിദ്യാര്‍ത്ഥികള്‍ ലോക പോസ്റ്റല്‍ ദിനം ആഘോഷിച്ചു

ചേമഞ്ചേരി: ഡിജിറ്റല്‍ യുഗത്തില്‍ കത്തെഴുത്തിന്റെ മനോഹാരിതയും തപാല്‍ വകുപ്പിന്റെ സേവനങ്ങളും അടുത്തറിയാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരമൊരുക്കി ചേമഞ്ചേരിയില്‍ ലോക പോസ്റ്റല്‍ ദിനാചരണം സംഘടിപ്പിച്ചു. നിഡ്‌സ് വെല്‍ഫയര്‍ ഫൗണ്ടേഷന്റെ…

ചേമഞ്ചേരി: ഡിജിറ്റല്‍ യുഗത്തില്‍ കത്തെഴുത്തിന്റെ മനോഹാരിതയും തപാല്‍ വകുപ്പിന്റെ സേവനങ്ങളും അടുത്തറിയാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരമൊരുക്കി ചേമഞ്ചേരിയില്‍ ലോക പോസ്റ്റല്‍ ദിനാചരണം സംഘടിപ്പിച്ചു. നിഡ്‌സ് വെല്‍ഫയര്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍, ചേമഞ്ചേരി യു.പി. സ്‌കൂള്‍, പൂക്കാട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ എന്നിവയുടെ സഹകരണത്തോടെ ചേമഞ്ചേരി സബ് പോസ്റ്റ് ഓഫീസിലാണ് പരിപാടി നടന്നത്. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ടി. അജയ് ബോസ് ദിനാചരണ പരിപാടികള്‍ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
നിഡ്‌സ് വെല്‍ഫയര്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എം. പി. മൊയ്തീന്‍ കോയ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുബൈദ കബീര്‍ അധ്യക്ഷത വഹിച്ചു. മികച്ച സേവനം മുന്‍നിര്‍ത്തി തപാല്‍ ജീവനക്കാരായ ധന്യ സി.ജി., അനൂപ് ബി.എസ്. എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ അഫ്‌സ മനാഫ്, ശശിധരന്‍ കുനിയില്‍, വാര്‍ഡ് മെമ്പര്‍മാരായ കെ.കെ. സരീഷ്, കെ.പി. ശ്രീജ, ബല്‍കീസ്, നളിനി, ആലിക്കോയ ഹിദായത്ത്, ഇ.കെ. ഷബീര്‍, വിദ്യാര്‍ത്ഥി പ്രതിനിധി കെ. സനാദ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. റാഫി വി.കെ. ചടങ്ങിന് നന്ദി രേഖപ്പെടുത്തി.

ദിനാചരണത്തിന്റെ ഭാഗമായി ചേമഞ്ചേരി യു.പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ സബ് പോസ്റ്റ് ഓഫീസ് സന്ദര്‍ശിച്ചു. തപാല്‍ വകുപ്പിന്റെ സാമൂഹിക സുരക്ഷാ പദ്ധതികള്‍, ഗ്രാമീണ-ആരോഗ്യ ഇന്‍ഷുറന്‍സുകള്‍, ലോജിസ്റ്റിക്‌സ് സേവനങ്ങള്‍, പിന്‍കോഡ് ഉപയോഗിച്ച് കത്തുകള്‍ തരംതിരിക്കുന്ന രീതി, രജിസ്റ്റേര്‍ഡ്-സ്പീഡ് പോസ്റ്റ് സര്‍വീസുകള്‍, പോസ്റ്റല്‍ ബാങ്കിംഗ് പേയ്മെന്റ് സംവിധാനങ്ങള്‍ എന്നിവയെക്കുറിച്ച് പോസ്റ്റല്‍ ജീവനക്കാരായ ഷെഖില്‍ ജിത്ത് കെ.കെ., അതുല്‍ രാജ് എ.കെ., അശ്വതി വി.പി. എന്നിവര്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിശദീകരിച്ചു നല്‍കി. കത്തുകളില്‍ മേല്‍വിലാസം എഴുതുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും കുട്ടികള്‍ മനസ്സിലാക്കി.
വിദ്യാര്‍ത്ഥികള്‍ക്ക് വേറിട്ടൊരു അനുഭവമായി മാറിയ ഈ സന്ദര്‍ശനത്തിന് അധ്യാപകരായ നസീറ എ.കെ., റെലീഷ ബാനു എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന്, തങ്ങളുടെ കൂട്ടുകാര്‍ക്കായി കത്തുകളെഴുതി തപാല്‍ പെട്ടിയിലിട്ട ശേഷമാണ് വിദ്യാര്‍ത്ഥികള്‍ മടങ്ങിയത്.

The post ചേമഞ്ചേരിയില്‍ കത്തെഴുതിയും പോസ്റ്റ് ഓഫീസ് സന്ദര്‍ശിച്ചും വിദ്യാര്‍ത്ഥികള്‍ ലോക പോസ്റ്റല്‍ ദിനം ആഘോഷിച്ചു appeared first on.

Comments (0)