ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ജന്തർ മന്തറിൽ ഇന്ന് സിജെപി സമരം
ഡൽഹി: ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കോക്റോച്ച് ജനതാ പാർട്ടി (സിജെപി) ഇന്ന് ജന്തർ മന്തറിൽ സമരം നടത്തുന്നു. ഇലക്ടറൽ റോളിലെ സ്പെഷ്യൽ ഇന്റൻസീവ് റിവിഷനിലെ (എസ്ഐആർ) ക്രമക്കേടുകൾ ആരോപിച്ചാണ് സിജെപിയും എഐഎസ്എ,…
ഡൽഹി: ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കോക്റോച്ച് ജനതാ പാർട്ടി (സിജെപി) ഇന്ന് ജന്തർ മന്തറിൽ സമരം നടത്തുന്നു. ഇലക്ടറൽ റോളിലെ സ്പെഷ്യൽ ഇന്റൻസീവ് റിവിഷനിലെ (എസ്ഐആർ) ക്രമക്കേടുകൾ ആരോപിച്ചാണ് സിജെപിയും എഐഎസ്എ, എഐഎസ്എഫ് ഉൾപ്പെടെയുള്ള വിദ്യാർത്ഥി സംഘടനകളും കർഷക സംഘടനകളും ചേർന്നാണ് 'ചലോ ദില്ലി' മാർച്ചിന് ആഹ്വാനം ചെയ്തത്.
വോട്ടർ പട്ടികയിൽ നിന്ന് ജീവിച്ചിരിക്കുന്നവരെ മരിച്ചവരായി കാണിച്ച് ഒഴിവാക്കുന്നു, ഫോം 6 പോലുള്ള രേഖകളിൽ സമ്മതമില്ലാതെ മാറ്റം വരുത്തുന്നു എന്നതടക്കമുള്ള ആരോപണങ്ങളാണ് സമരക്കാർ ഉന്നയിക്കുന്നത്. സിഇസിയുടെ രാജിക്ക് പുറമെ എസ്ഐആർ പൂർണമായി പിൻവലിക്കണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷണർമാരെ നിയമിക്കുന്ന 2023-ലെ നിയമം റദ്ദാക്കണമെന്നും സ്വതന്ത്ര അന്വേഷണം വേണമെന്നും സിജെപി ആവശ്യപ്പെടുന്നു. ഗ്യാനേഷ് കുമാർ രാജിവെച്ചാലും സമരം അവസാനിപ്പിക്കില്ലെന്ന് സിജെപി കോ-കൺവീനർ സൗരവ് ദാസ് വ്യക്തമാക്കി.
അതേസമയം സമരത്തിന് ഡൽഹി പൊലീസ് അനുമതി നിഷേധിച്ചു. 10 ദിവസം മുൻകൂർ നോട്ടീസ് നൽകണമെന്ന ചട്ടം പാലിച്ചില്ലെന്നും ജൂലൈയിലെ നീറ്റ് ചോദ്യപേപ്പർ ചോർച്ചക്കെതിരായ പ്രതിഷേധത്തിൽ നിർദേശങ്ങൾ ലംഘിച്ചുവെന്നും ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചത്. മധ്യ ഡൽഹിയിൽ ബിഎൻഎസ്എസ് 163-ാം വകുപ്പ് പ്രകാരം നിരോധനാജ്ഞ ഏർപ്പെടുത്തി.
സമരത്തിന്റെ പശ്ചാത്തലത്തിൽ തലസ്ഥാനത്ത് കനത്ത സുരക്ഷയാണ്. ആഭ്യന്തര മന്ത്രാലയം 221 കമ്പനി കേന്ദ്ര സേനയെ അനുവദിച്ചു, 23,000 മുതൽ 26,000 വരെ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചു. ഫേഷ്യൽ റെക്കഗ്നിഷൻ ക്യാമറകൾ, സിസിടിവി, ബാരിക്കേഡുകൾ എന്നിവ സ്ഥാപിച്ചു. 57 മെട്രോ സ്റ്റേഷനുകളിൽ പ്രവേശനം അടച്ചു, ന്യൂഡൽഹി, ഹസ്രത്ത് നിസാമുദ്ദീൻ സ്റ്റേഷനുകളിലേക്കുള്ള 254 ട്രെയിനുകൾ റദ്ദാക്കി, ജന്തർ മന്തറിന് 4 കിലോമീറ്റർ ചുറ്റളവിൽ 24 മണിക്കൂർ മൊബൈൽ ഇന്റർനെറ്റ് നിർത്തിവെച്ചു. 12 താൽക്കാലിക തടങ്കൽ കേന്ദ്രങ്ങളും തുറന്നിട്ടുണ്ട്. മദ്യശാലകൾക്കും രണ്ട് ദിവസം അടപ്പ് ഏർപ്പെടുത്തിയിട്ടുണ്ട്.
സുപ്രീം കോടതി ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് സിജെപി നേതൃത്വത്തോട് ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
Comments (0)