ഗ്യാനേഷ് കുമാറിനെതിരായ സമരം: ദില്ലിയിൽ കനത്ത സുരക്ഷ; മെട്രോ, ട്രെയിൻ സർവീസുകൾക്ക് നിയന്ത്രണം

ദില്ലി: ഗ്യാനേഷ് കുമാറിനെതിരായ സി.ജെ.പി സമരം നേരിടാൻ നഗരത്തിൽ കനത്ത സുരക്ഷയൊരുക്കി ദില്ലി പോലീസ്. സുരക്ഷ ഉറപ്പാക്കുന്നതിനായി 70 കമ്പനി കേന്ദ്രസേനയെ കൂടി ദില്ലിയിൽ വിന്യസിച്ചിട്ടുണ്ട്. പശ്ചിമ ബംഗാളിൽ നിന്ന് 40 കമ്പനിയും ഛത്തീസ്ഗഢിൽ നിന്ന്…


ദില്ലി: ഗ്യാനേഷ് കുമാറിനെതിരായ സി.ജെ.പി സമരം നേരിടാൻ നഗരത്തിൽ കനത്ത സുരക്ഷയൊരുക്കി ദില്ലി പോലീസ്. സുരക്ഷ ഉറപ്പാക്കുന്നതിനായി 70 കമ്പനി കേന്ദ്രസേനയെ കൂടി ദില്ലിയിൽ വിന്യസിച്ചിട്ടുണ്ട്. പശ്ചിമ ബംഗാളിൽ നിന്ന് 40 കമ്പനിയും ഛത്തീസ്ഗഢിൽ നിന്ന് 30 കമ്പനിയും അധിക സേനയാണ് എത്തിയത്. സി.ജെ.പിയുടെ ജന്തർമന്തർ മാർച്ച് പ്രമാണിച്ചാണ് നടപടി.സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി സെൻട്രൽ ദില്ലിയിലെയടക്കം 57 മെട്രോ സ്റ്റേഷനുകൾ അടയ്ക്കാൻ പോലീസ് ശുപാർശ നൽകി. കൂടാതെ ദില്ലിയിലേക്ക് എത്തുന്ന ട്രെയിനുകൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. നാളെ പുലർച്ചെ 4 മുതൽ ഉച്ചയ്ക്ക് 2 മണിവരെ ഹസ്രത്ത് നിസാമുദ്ദീൻ, ന്യൂഡൽഹി റെയിൽവേ സ്റ്റേഷനുകളിലേക്ക് വരുന്ന ട്രെയിനുകൾക്കാണ് നിയന്ത്രണം. പ്രാദേശിക ട്രെയിൻ സർവീസുകളും റദ്ദാക്കിയിട്ടുണ്ട്.അതേസമയം, സമരത്തിനെത്തുന്നവരെ പോലീസ് അനധികൃതമായി കസ്റ്റഡിയിലെടുക്കുകയാണെന്ന് സി.ജെ.പിയും ഇടത് പാർട്ടികളും ആരോപിച്ചു. തലസ്ഥാനത്തെ പോലീസ് നിയന്ത്രണങ്ങൾ നിയമവിരുദ്ധമാണെന്ന് സി.ജെ.പി വിമർശിച്ചു. പ്രക്ഷോഭങ്ങളിൽ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ട് പോലീസ് വിവിധയിടങ്ങളിൽ പ്രചാരണം നടത്തുന്നുണ്ട്. പള്ളികളിലടക്കം എത്തിയ പോലീസ് ഉത്തരവുകൾ ലംഘിച്ചാൽ കർശന നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പ് നൽകി.ഇതിനിടെ, ദില്ലിയിലെ നിയന്ത്രണങ്ങൾക്കെതിരായ ഹർജി സുപ്രീംകോടതി പരിഗണിച്ചു. നിയന്ത്രണങ്ങൾ താൽകാലികമാണെന്നും സ്ഥിതിഗതികൾ വിലയിരുത്തി മാറ്റങ്ങൾ വരുത്തുമെന്നും കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചു. എന്നാൽ എല്ലാ റോഡുകളിലും ബാരിക്കേഡുകൾ സ്ഥാപിക്കുന്നത് ശരിയല്ലെന്നും ആവശ്യമുള്ള സ്ഥലങ്ങളിൽ മാത്രം നിയന്ത്രണം കൊണ്ടുവരികയാണ് വേണ്ടതെന്നും സുപ്രീംകോടതി വ്യക്തമാക്കി.

Comments (0)