ട്രെയിന്‍ യാത്രയ്ക്കിടെ ഫോണില്‍ ഉച്ചത്തില്‍ പാട്ടുവച്ചാല്‍ ഇനി പണികിട്ടും, 5000 രൂപ വരെ പിഴയും തടവും

ന്യൂഡല്‍ഹി: ട്രെയിനുകളിലും റെയില്‍വെ സ്റ്റേഷനുകളിലും ഇനി മൊബൈല്‍ ഫോണില്‍ പാട്ടോ വിഡിയോയോ ഉച്ചത്തില്‍ വെച്ചാല്‍ പണികിട്ടും. സഹയാത്രക്കാര്‍ക്ക് അസൗകര്യമുണ്ടാക്കുന്ന രീതിയില്‍ സ്പീക്കര്‍ മോഡില്‍ ശബ്ദം കേള്‍ക്കുന്നവര്‍ക്ക് കനത്ത ശിക്ഷാ…

ന്യൂഡല്‍ഹി: ട്രെയിനുകളിലും റെയില്‍വെ സ്റ്റേഷനുകളിലും ഇനി മൊബൈല്‍ ഫോണില്‍ പാട്ടോ വിഡിയോയോ ഉച്ചത്തില്‍ വെച്ചാല്‍ പണികിട്ടും. സഹയാത്രക്കാര്‍ക്ക് അസൗകര്യമുണ്ടാക്കുന്ന രീതിയില്‍ സ്പീക്കര്‍ മോഡില്‍ ശബ്ദം കേള്‍ക്കുന്നവര്‍ക്ക് കനത്ത ശിക്ഷാ നടപടികള്‍ നേരിടേണ്ടി വരുമെന്നാണ് ഇന്ത്യന്‍ റെയില്‍വേയുടെ കര്‍ശന മുന്നറിയിപ്പ്. ചരിത്രംപഠിക്കുക

യാത്രക്കാര്‍ക്ക് ശാന്തവും സുഖകരവുമായ യാത്ര ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ പുതിയ നിര്‍ദ്ദേശം. പാട്ടുകളോ മറ്റ് ഓഡിയോകളോ കേള്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ നിര്‍ബന്ധമായും ഇയര്‍ഫോണുകളോ ഹെഡ്‌സെറ്റുകളോ ഉപയോഗിക്കണമെന്നും അധികൃതര്‍ ഓര്‍മ്മിപ്പിച്ചു. കൂടാതെ ഫോണ്‍ കോളുകള്‍ പരമാവധി താഴ്ന്ന ശബ്ദത്തില്‍ സംസാരിക്കാനും ശ്രദ്ധിക്കണം. പ്രത്യേകിച്ച് എസി കോച്ചുകള്‍ പോലുള്ള അടഞ്ഞ ഇടങ്ങളില്‍ ഉച്ചത്തിലുള്ള സംഭാഷണങ്ങളും അലോസരപ്പെടുത്തുന്ന റിങ്‌ടോണുകളും മറ്റ് യാത്രക്കാര്‍ക്ക് വലിയ തോതില്‍ ബുദ്ധിമുട്ട് സൃഷ്ടിക്കാറുണ്ട്.



നിയമനടപടികളും പിഴയും 

റെയില്‍വേ നിയമം 1989 സെക്ഷന്‍ 145(2) (2026ലെ ജന്‍ വിശ്വാസ് ഭേദഗതി നിയമപ്രകാരം പരിഷ്‌കരിച്ചത്) അനുസരിച്ച്, സഹയാത്രക്കാര്‍ക്ക് ശല്യമുണ്ടാക്കുന്ന വിധം പെരുമാറിയാല്‍ 1,000 രൂപ വരെ പിഴ ഈടാക്കാം. കൂടാതെ റെയില്‍വേ പരിസരത്തുനിന്ന് പുറത്താക്കാനും ടിക്കറ്റ് കണ്ടുകെട്ടാനും ഉദ്യോഗസ്ഥര്‍ക്ക് അധികാരമുണ്ട്.

റെയില്‍വേ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിട്ടും യാത്രക്കാരന്‍ ഈ പെരുമാറ്റം തുടരുകയാണെങ്കില്‍, ആറുമാസം വരെ തടവോ 5,000 രൂപ വരെ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കാവുന്നതാണ്.

Comments (0)