ഐസ നേതാവ് നേഹ ബോറയെ വിട്ടയച്ചു; അഭിജിത് ദീപ്ക്കയെ കോടതിയിൽ ഹാജരാക്കും
ദില്ലി: ഐസ നേതാവ് നേഹ ബോറയെ ദില്ലി പൊലീസ് കസ്റ്റഡിയിൽ നിന്ന് വിട്ടയച്ചു. സുഹൃത്തുക്കൾ സ്റ്റേഷനിലെത്തി കണ്ടതിന് പിന്നാലെ നേഹയെ പൊലീസ് വിട്ടയച്ചത്. അതേസമയം അഭിജിത് ദീപ്ക്കെയെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു. കസ്റ്റഡിയിലെടുത്ത നേഹ…
ദില്ലി: ഐസ നേതാവ് നേഹ ബോറയെ ദില്ലി പൊലീസ് കസ്റ്റഡിയിൽ നിന്ന് വിട്ടയച്ചു. സുഹൃത്തുക്കൾ സ്റ്റേഷനിലെത്തി കണ്ടതിന് പിന്നാലെ നേഹയെ പൊലീസ് വിട്ടയച്ചത്. അതേസമയം അഭിജിത് ദീപ്ക്കെയെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.
കസ്റ്റഡിയിലെടുത്ത നേഹ ബോറയെ ആർകെ പുരം പൊലീസ് സ്റ്റേഷനിലായിരുന്നു എത്തിച്ചത്. നേഹയെ കാണാൻ സുഹൃത്തുക്കളിൽ ഒരാൾക്ക് പൊലീസ് അനുമതി നൽകി. എന്നാൽ അഭിജിത് ദീപ്ക്കയെ കാണാൻ പൊലീസ് അനുവാദം നൽകിയില്ലെന്ന് സിജെപി ആരോപിച്ചു.
അഭിജിത് ദീപ്ക്കയെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു. ദീപ്ക്കയ്ക്കെതിരെ ബിഎൻഎസ്എസ് 126, 170 വകുപ്പ് പ്രകാരം കേസ് എടുത്തുവെന്നും പൊലീസ് വ്യക്തമാക്കി.
ഗ്യാനേഷിന്റെ രാജിക്കായി ദില്ലിയിൽ ഇന്നും സമരം തുടരും. ഇടത് സംഘടനകൾ തിരംഗ മാർച്ച് നടത്തും. സെൻട്രൽ സർക്കിളിൽ അടക്കം കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയത്.
Comments (0)