കതിരണിയും കൂത്താളി: രണ്ടിടങ്ങളില് വിത്തിറക്കി സമഗ്ര നെല്കൃഷി പദ്ധതിക്ക് തുടക്കം
Cultivation Kerala Koothali Block Panchayat News കൂത്താളി: കൂത്താളി ഗ്രാമപഞ്ചായത്ത് കര്ഷക കൂട്ടായ്മകളുടെ സഹകരണത്തോടെ നടത്തുന്ന സമഗ്ര നെല്കൃഷി പദ്ധതിയായ കതിരണിയും കൂത്താളിയുടെ ഭാഗമായി രണ്ട് പാടശേഖരങ്ങളില് വിത്തിറക്കല് നടത്തി. കൊരട്ടി…
Cultivation Kerala Koothali Block Panchayat News
കൂത്താളി: കൂത്താളി ഗ്രാമപഞ്ചായത്ത് കര്ഷക കൂട്ടായ്മകളുടെ സഹകരണത്തോടെ നടത്തുന്ന സമഗ്ര നെല്കൃഷി പദ്ധതിയായ കതിരണിയും കൂത്താളിയുടെ ഭാഗമായി രണ്ട് പാടശേഖരങ്ങളില് വിത്തിറക്കല് നടത്തി.
കൊരട്ടി വയലില് നടന്ന വിത്തിടല് ചടങ്ങ് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി വട്ടക്കണ്ടി ഉദ്ഘാടനം ചെയ്തു. കൂത്താളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉമ്മര് തണ്ടോറ മുഖ്യാതിഥിയായി. വാര്ഡ് അംഗം ധന്യ രമേശന് അധ്യക്ഷത വഹിച്ചു.
ഇ.ടി സത്യന്, സാവിത്രി അടിയാട്ടില്, മോഹന്ദാസ് ഒണിയില്, വിനോദ് മമ്പാട്ടില്, അശോക് കുമാര്, സി.എച്ച് രാഘവന്, സായൂജ് അമ്പലക്കണ്ടി, മോഹനന്, പ്രേമലത തുളുവമ്മല് തുടങ്ങിയവര് സംസാരിച്ചു.
വളയംകണ്ട പാടശേഖരത്തില് ജ്യോതി കര്ഷക കൂട്ടായ്മയുടെ നേതൃത്വത്തില് നടത്തിയ വിത്തിറക്കല് ചടങ്ങ് പ്രസിഡന്റ് ഉമ്മര് തണ്ടോറ ഉദ്ഘാടനം ചെയ്തു. വാര്ഡ് അംഗം രവീന്ദ്രന് കേളോത്ത് അധ്യക്ഷത വഹിച്ചു.
ഇ.ടി സത്യന്, കൃഷി ഓഫീസര് അമൃത, സാവിത്രി, പ്രഭാകരന് കുട്ടിവയല്, കെ.വി ബാബു, ടി സൂപ്പി, എന്.കെ പ്രകാശന്, കെ അബ്ദുല് സലാം, കെ.കെ പ്രഭീഷ്, ശാലിനി, ടി.സി ഇബ്രാഹിം, കെ അബ്ദുല് നാസര്, ടി.പി പ്രഭാകരന്, വി.പി സിദ്ധിക്ക് തുടങ്ങിയവര് സംസാരിച്ചു.
Cultivation Kerala Koothali Block Panchayat News
Comments (0)